എറണാകുളം: ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്നാരോപിച്ച് കളമശേരിയില്‍ പതിനേഴുകാരന് ക്രൂരമര്‍ദനം. സുഹൃത്തുക്കളാണ് മര്‍ദിച്ചത്. മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ആസ്വദിക്കുകയും ചെയ്തു. കുറ്റകൃത്യങ്ങളാല്‍ കുപ്രസിദ്ധമായ കളമശേരി ഗ്ലാസ് ഫാക്ടറി കോളനിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ ചേര്‍ന്നാണ് പതിനേഴുകാരനെ മര്‍ദ്ദിച്ചത്. നിയമ നടപടി ആരംഭിച്ചതായി കളമശ്ശേരി പൊലീസ് അറിയിച്ചു.
ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചു; പതിനേഴുകാരന് സുഹൃത്തുക്കളുടെ ക്രൂരമര്‍ദനം - ലഹരി ഉപയോഗം
സൃഹൃത്തുക്കള്‍ ലഹരി ഉപയോഗിച്ചത് വീട്ടില്‍ അറിയിച്ച പതിനേഴുകാരന് ക്രൂരമര്‍ദനം. എറണാകുളം കളമശേരിയിലെ ഗ്ലാസ് ഫാക്ടറി കോളനിയിലാണ് സംഭവം
ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചു; പതിനേഴുകാരന് സുഹൃത്തുക്കളുടെ ക്രൂരമര്‍ദനം