ETV Bharat / state

Dr Vandana Das Murder | ഡോ.വന്ദന ദാസിന്‍റെ കൊലപാതകം; പണം ജീവന് പകരമാകില്ലെന്ന് ഹൈക്കോടതി - Sandeep stabbed Vandana Das

പണം ജീവനു പകരമുള്ള നഷ്‌ടപരിഹാരമല്ല, എത്ര പണം നൽകിയാലും മനുഷ്യ ജീവന് പകരമാകില്ലെന്നും ഹൈക്കോടതി

Murder of Dr Vandana Das  Dr Vandana Das Murder  പണം ജീവന് പകരമാകില്ലെന്ന് ഹൈക്കോടതി  കൊട്ടാരക്കര ഡോക്‌ടർ വന്ദന ദാസ് കൊലപാതകം  ഡോ വന്ദന ദാസിനെ കൊലxപ്പെടുത്തിയ സംഭവ  എക്‌സ് ഗ്രേഷ്യ തുക നൽകാനുള്ള സർക്കാർ തീരുമാനം  എക്‌സ് ഗ്രേഷ്യ തുക നൽകാൻ സർക്കാർ  കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രി  സന്ദീപ്  പ്രതി സന്ദീപ്  ഡോ വന്ദന ദാസിന്‍റെ കൊലപാതകം  High Court on Dr Vandana Das Murder  ഹൈക്കോടതി ഡിവിഷൻ ബെഞ്ച്  High Court says that money cannot replace life  ഡോ വന്ദന ദാസിന്‍റെ കൊലപാതകം  Kottarakkara Taluk Hospital in Kollam  Sandeep  Sandeep stabbed Vandana Das
ഡോ.വന്ദന ദാസിന്‍റെ കൊലപാതകം; പണം ജീവന് പകരമാകില്ലെന്ന് ഹൈക്കോടതി
author img

By

Published : Jun 10, 2023, 6:55 AM IST

എറണാകുളം: പണം ജീവന് പകരമാകില്ലെന്ന് ഹൈക്കോടതി. കൊട്ടാരക്കരയിൽ ഡോക്‌ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കുടുംബത്തിന് ഒരു കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് അഭിഭാഷകൻ നൽകിയ ഹർജിയിലെ നടപടികൾ അവസാനിപ്പിച്ചുകൊണ്ടാണ് കോടതി നിരീക്ഷണം. പണം ജീവനു പകരമുള്ള നഷ്‌ടപരിഹാരമല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

എത്ര പണം നൽകിയാലും മനുഷ്യ ജീവന് പകരമാകില്ലെന്നും ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, കൗസർ എടപ്പഗത്ത് എന്നിവർ അഭിപ്രായപ്പെട്ടു.
ഡോക്‌ടർ വന്ദനയുടെ കുടുംബത്തിന് 25 ലക്ഷം രൂപ എക്‌സ് ഗ്രേഷ്യ ഇനത്തിൽ നൽകുന്ന കാര്യം സർക്കാർ അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിക്കൊണ്ടാണ് ഹർജിയിലെ നടപടികൾ കോടതി അവസാനിപ്പിച്ചത്.

മനുഷ്യ ജീവന് പണം കൊണ്ട് വിലയിടാനാകില്ല. 25 ലക്ഷമോ, 25 കോടിയോ, 2500 കോടിയോ ആയാലും പണം ജീവന് പകരമല്ല എന്നും കോടതി വാക്കാൽ പറഞ്ഞു. സർക്കാരിന്‍റെ പരിധിയിൽ വരുന്ന കാര്യമാണ് ഇതെന്നും ഇക്കാര്യത്തിൽ എന്ത് ചെയ്യണമെന്ന് അവർ തീരുമാനിക്കട്ടെയെന്നും കോടതി വ്യക്തമാക്കി.

എക്‌സ് ഗ്രേഷ്യ തുക നൽകാനുള്ള സർക്കാർ തീരുമാനം നല്ലതാണെന്നും കോടതി നിരീക്ഷിച്ചു. നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ ഹർജി നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടികൾ അവസാനിപ്പിച്ചത്.

മെയ് 10 നായിരുന്നു കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍ ആയിരുന്ന വന്ദന ദാസിനെ സന്ദീപ് കുത്തിക്കൊലപ്പെടുത്തുന്നത്. ചികിത്സയ്ക്കിടെ സര്‍ജിക്കല്‍ കത്രിക ഉപയോഗിച്ചായിരുന്നു പ്രതി സന്ദീപ് കൃത്യം നടത്തിയത്. പൊലീസ് വൈദ്യ പരിശോധനയ്‌ക്ക് എത്തിച്ചതിനിടെ പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.

തുടര്‍ന്ന് വന്ദനയെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴുത്തിലും നെഞ്ചിലും 20 ലധികം തവണ കുത്തേറ്റാണ് വന്ദന കൊല്ലപ്പെട്ടത്. വന്ദനയുടെ മരണത്തെ തുടര്‍ന്ന് ഐഎംഎ ഉള്‍പ്പെടെയുള്ള ഡോക്‌ടര്‍മാരുടെ സംഘടനകളുടെയും മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ സംസ്ഥാനത്താകമാനം പണിമുടക്കി പ്രതിഷേധിച്ചിരുന്നു.

പ്രതി സന്ദീപ് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്: ഡോ. വന്ദന ദാസിന്‍റെ കൊലപാതകത്തില്‍ പ്രതി സന്ദീപ് ലഹരി ഉപയോഗിച്ചിരുന്നില്ല എന്നാണ് ഫോറന്‍സിക് പരിശോധന ഫലം വ്യക്തമാക്കുന്നത്. സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്നും പ്രതി ആക്രമണം നടത്തുന്ന സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഫോറന്‍സിക് പരിശോധന ഫലം കോടതിക്ക് കൈമാറിയിട്ടുണ്ട്. പ്രതി സന്ദീപിന്‍റെ രക്തം, മൂത്രം എന്നിവ പരിശോധിച്ചതില്‍ മദ്യത്തിന്‍റെയോ മറ്റ് ലഹരി വസ്‌തുക്കളുടെയോ സാന്നിധ്യം കണ്ടെത്താനായില്ല.

സംഭവം നടക്കുന്ന ദിവസം സന്ദീപ് ലഹരിയുടെ സ്വാധീനത്തില്‍ കൊലപാതകം നടത്തിയെന്നായിരുന്നു പ്രാഥമിക നിഗമനം. അതേസമയം ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് നേരത്തെ തന്നെ മെഡിക്കല്‍ ബോര്‍ഡിന്‍റെ പരിശോധനയില്‍ തിരിച്ചറിഞ്ഞിരുന്നു. കൊലപാതകത്തിന് പിന്നാലെ ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു.

തുടര്‍ന്ന് പത്ത് ദിവസത്തെ ചികിത്സക്ക് ശേഷം സന്ദീപിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മെഡിക്കല്‍ ബോര്‍ഡ് പത്ത് ദിവസം സന്ദീപിനെ നിരീക്ഷിച്ച ശേഷമാണ് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ നിരീക്ഷണത്തിലാണ് സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിരുന്നത്.

ALSO READ: ഡോ വന്ദന ദാസിന്‍റെ കൊലപാതകം: സംഭവ സമയത്ത് പ്രതി സന്ദീപ് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.