ETV Bharat / state

Dominic Martin Jehovah's Witnesses : സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫേസ്ബുക്ക് പോസ്റ്റ്; സഭയുടെ നിലപാടില്‍ പ്രതിഷേധമെന്ന് പൊലീസില്‍ കീഴടങ്ങിയ ഡൊമിനിക് മാർട്ടിൻ

Dominic Martin claims responsibility for Kalamassery Blast: സഭ കുട്ടികളില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നു. ജനങ്ങളുടെ നാശം ആഗ്രഹിക്കുന്ന പ്രസ്ഥാനം. തിരുത്തണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും സഭ വഴങ്ങിയില്ലെന്നും എറണാകുളം തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ ഫേസ് ബുക്ക് വീഡിയോയില്‍ വ്യക്തമാക്കി.

Jehovah s Witnesses  Dominic Martin claims responsibility for Blast  Dominic Martin Kalamassery Blast  ഡൊമനിക് മാർട്ടിൻ  Kalamassery Blast  Kalamassery  Kalamassery convention centre  blast in kerala  Ernakulam bomb blast  Convention hall explosion Kochi  convention of Jehovahs Witnesses explosion  Zamra International Convention Centre blast
Dominic Martin Jehovah's Witnesses
author img

By ETV Bharat Kerala Team

Published : Oct 29, 2023, 5:22 PM IST

Updated : Oct 29, 2023, 5:53 PM IST

സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫേസ്ബുക്ക് പോസ്റ്റ്

എറണാകുളം: കളമശ്ശേരി സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എറണാകുളം സ്വദേശി ഡൊമിനിക് മാർട്ടിൻ. സ്‌ഫോടനത്തിന് ശേഷം തൃശൂർ കൊടകര പൊലീസില്‍ കീഴടങ്ങുന്നതിന് മുൻപാണ് ഫേസ്‌ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചത്. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്‌തതായി കണ്ടെത്തി.

യഹോവ സാക്ഷികൾ ദേശീയ ഗാനം പാടരുതെന്ന് പഠിപ്പിച്ചു. യഹോവ സാക്ഷികളുടേത് രാജ്യദ്രോഹ പ്രവർത്തനമെന്നും ഡൊമനിക് മാർട്ടിൻ പറയുന്നു. താനും ഇതേ സഭയിലെ അംഗമാണ്. സഭയുടെ നിലപാടില്‍ പ്രതിഷേധമുണ്ട്. വോട്ട് ചെയ്യുന്നവർ മോശക്കാരെന്ന് പ്രചരിപ്പിച്ചെന്നും തന്‍റേത് തെറ്റായ പ്രചാരണത്തിന് എതിരായ പ്രതികരണമാണെന്നും ഡൊമിനിക് മാർട്ടിൻ ഫേസ്‌ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.

സഭ കുട്ടികളില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നു. ജനങ്ങളുടെ നാശം ആഗ്രഹിക്കുന്ന പ്രസ്ഥാനം. തിരുത്തണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും സഭ വഴങ്ങിയില്ലെന്നും എറണാകുളം തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ ഫേസ്‌ബുക്ക് വീഡിയോയില്‍ വ്യക്തമാക്കി. ഇന്ന് രാവിലെ നടന്ന സ്ഫോടനത്തിന് ശേഷം മാർട്ടിൻ കളമശേരി പൊലീസില്‍ കീഴടങ്ങിയിരുന്നു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

ഡൊമിനിക് മാർട്ടിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ: എൻ്റെ പേര് മാർട്ടിൻ.. ഇപ്പോൾ നടന്ന സംഭവവികാസം നിങ്ങളെല്ലാവരും അറിഞ്ഞു കാണം. യഹോവയുടെ സാക്ഷികൾ നടത്തിയ ഒരു കൺവൻഷനിൽ ഒരു ബോംബ് സ്‌ഫോടനമുണ്ടാവുകയും ​ഗുരുതരമായ പ്രത്യാഘാതമുണ്ടാവുകയും ചെയ്‌തിട്ടുണ്ട്.

എന്തു സംഭവിച്ചു എന്നെനിക്ക് കൃത്യമായി അറിയില്ല… എന്നാൽ സംഭവിച്ചു എന്നുറപ്പുണ്ട്. അതിൻ്റെ ഉത്തരവാദിത്തം ഞാൻ പൂ‍ർണമായി ഏറ്റെടുക്കുന്നു. ഞാനാണ് ആ ബോംബ് സ്‌ഫോടനം അവിടെ നടത്തിയത്. എന്തിനാണ് ഈ ബോംബ് സ്‌ഫോടനം നടത്തിയത് എന്ന് നിങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഈ വീഡിയോ ഇപ്പോൾ ചെയ്യുന്നത്.

16 വ‍ർഷമായി ഞാൻ ഈ പ്രസ്ഥാനത്തിൻ്റെ ഭാ​ഗമായാണ്. ആദ്യമൊന്നും അത്ര ​ഗൗരവത്തോടെ ഇതിനെ എടുത്തിരുന്നില്ല, തമാശയായിട്ടാണ് മുന്നോട്ട് പോയത്. എന്നാൽ ഒരു ആറു വർഷമായി ഈ പ്രസ്ഥാനത്തിൻ്റെ പോക്ക് തെറ്റായ രീതിയിലാണെന്നും ഇതില്‍ പഠിപ്പിക്കുന്നത് രാജ്യദ്രോഹപരമായ കാര്യങ്ങളാണെന്നും എനിക്ക് മനസിലാവുകയും ഇതെല്ലാം തിരുത്തണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

എന്നാൽ അവരാരും ഇതു തിരുത്താൻ തയ്യാറായല്ല. മറ്റൊരു പോംവഴിയും എനിക്ക് കണ്ടെത്താനായില്ല. ഈ തെറ്റിനോട് എനിക്ക് പ്രതികരിച്ചേ മതിയായിരുന്നുള്ളൂ. എനിക്ക് വ്യക്തമായി അറിയുന്നതായിരുന്നത് കൊണ്ടും ഈ പ്രസ്ഥാനം രാജ്യത്തിന് അപകടമാണെന്ന് മനസിലായതുകൊണ്ടുമാണ് എനിക്ക് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നത്.

ഈ തെറ്റായ ആശയം നമ്മൾ അവസാനിപ്പിച്ചേ പറ്റൂ.. ഈ പ്രസ്ഥാനം നമ്മുടെ നാടിന് ആവശ്യമില്ല… രണ്ടാമത്തെ കാര്യം ഞാനിപ്പോൾ തന്നെ പൊലീസ് സ്റ്റേഷനിൽ പോയി ഹാജരാവുകയാണ്. എന്നെ ആരും തെരഞ്ഞു വരേണ്ട.. പിന്നെ ഞാൻ എങ്ങനെ ഈ സ്‌ഫോടനം നടത്തി എന്ന കാര്യം ഒരു മാധ്യമവും ടെലികാസ്റ്റ് ചെയ്യരുത്.. ആ സ്‌ഫോടനം നടത്തിയ മെത്തേഡ‍് സാധാരണക്കാ‍ർ മനസിലാക്കിയാൽ വലിയ അപകടമാവും. അതിനാൽ അതേക്കുറിച്ച് ആരും വെളിപ്പെടുത്തരുത്.

കളമശ്ശേരി യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനാ യോഗത്തില്‍ ഇന്ന് രാവിലെ 9.40 ഓടെയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ ഒരാൾ മരണപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

READ ALSO: Who Are Jehovah's Witnesses? : ആരാണ് യഹോവ സാക്ഷികൾ?

Last Updated : Oct 29, 2023, 5:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.