ETV Bharat / state

നിയമസഭാ സെക്രട്ടറിക്ക് മറുപടി നൽകി കസ്റ്റംസ് - സ്‌പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പൻ

161 മുതൽ 165 വരെയുള്ള സഭാ ചട്ടങ്ങൾ നിയമനിർമ്മാണ സഭയുടെ മഹിമയെ സംരക്ഷിക്കുന്നതിന് ഉളളതാണ്. അല്ലാതെ കുറ്റവാളിയെ സംരക്ഷിക്കുന്നതിനോ, നിയമപരമായ ഉത്തരവ് അനസരിച്ച് പ്രവർത്തിക്കുന്ന യോഗ്യതയുള്ള അതോറിറ്റിക്ക് മുമ്പിൽ വിവരങ്ങൾ മറച്ചുവെക്കുന്നതിനോ ഉള്ളതല്ലെന്ന് കസ്റ്റംസ് മറുപടി നൽകി.

dollar smuglind case  മറുപടി നൽകി കസ്റ്റംസ്  സ്‌പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പൻ  Customs replied to the Legislative Secretary
നിയമസഭാ സെക്രട്ടറിക്ക് മറുപടി നൽകി കസ്റ്റംസ്
author img

By

Published : Jan 7, 2021, 10:45 PM IST

എറണാകുളം: സ്‌പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ചോദ്യം ചെയ്യാൻ സ്‌പീക്കറുടെ അനുമതി വേണമെന്ന കത്തിന് മറുപടി നൽകി കസ്റ്റംസ്. 161 മുതൽ 165 വരെയുള്ള സഭാ ചട്ടങ്ങൾ നിയമനിർമ്മാണ സഭയുടെ മഹിമയെ സംരക്ഷിക്കുന്നതിന് ഉളളതാണ്. അല്ലാതെ കുറ്റവാളിയെ സംരക്ഷിക്കുന്നതിനോ, നിയമപരമായ ഉത്തരവ് അനസരിച്ച് പ്രവർത്തിക്കുന്ന യോഗ്യതയുള്ള അതോറിറ്റിക്ക് മുമ്പിൽ വിവരങ്ങൾ മറച്ചുവെക്കുന്നതിനോ ഉള്ളതല്ലെന്ന് കസ്റ്റംസ് മറുപടി നൽകി.

നിയമസഭയുടെ പരിരക്ഷയുള്ളവരെ അറസ്റ്റ് ചെയ്യുന്നതിന് മാത്രമാണ് സ്‌പീക്കറുടെ അനുമതി ആവശ്യമുള്ളത്. പൊതു താല്‌പര്യം മുൻ നിർത്തിയാണ് സ്‌പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിക്ക് നോട്ടീസ് നൽകിയത്. ഉത്തരവാദപ്പെട്ട നിയമസഭാ സെക്രട്ടറിയിൽ നിന്ന് ഇത്തരത്തിലുള്ള മറുപടി പ്രതീക്ഷിച്ചിരുന്നില്ല. സ്‌പീക്കറുടെ ഓഫീസിന്‍റെ മഹത്വം സംരക്ഷിക്കാനാണ് ഈ മറുപടിയെന്നും കസ്റ്റംസ് വ്യക്തമാക്കി. അതേസമയം കസ്റ്റംസ് ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കെ. അയ്യപ്പന് വീണ്ടും നോട്ടിസ് അയ്യച്ചിരുന്നു. നിയമസഭാ ഓഫീസിലേക്ക് നോട്ടീസ് അയക്കുന്നതിന് പകരം വീട്ടിലെ മേൽ വിലാസത്തിലാണ് പുതിയ നോട്ടീസ് അയച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.