ETV Bharat / state

കൊച്ചിയിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പോളിങ് സാമഗ്രികളുടെ വിതരണം - പോളിങ് സാമഗ്രികളുടെ വിതരണം

പോളിങ് ഉപകരണങ്ങൾ ഏറ്റുവാങ്ങേണ്ട ഉദ്യോഗസ്ഥർ സമയം തെറ്റിച്ച് എത്തിയതും, പോളിങ് ഉപകരണങ്ങൾ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥർ വിതരണ കേന്ദ്രത്തിൽ തുടരുന്നതുമാണ് തിരക്ക് കൂട്ടാൻ കാരണമായത്

violation of Covid norms in kochi  maharajas college  kochi election  കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പോളിങ് സാമഗ്രികളുടെ വിതരണം  പോളിങ് സാമഗ്രികളുടെ വിതരണം  മഹാരാജാസ് കോളജ്
കൊച്ചിയിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പോളിങ് സാമഗ്രികളുടെ വിതരണം
author img

By

Published : Dec 9, 2020, 12:20 PM IST

എറണാകുളം: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൊച്ചിയിൽ പോളിങ് സാമഗ്രികൾ വിതരണം ചെയ്യുന്നു. കൊച്ചി കോർപ്പറേഷൻ പരിധിയിലേക്കുള്ള പോളിങ് ഉപകരണങ്ങൾ വിതരണം ചെയ്യുന്ന മഹാരാജാസ് കോളജിലാണ് വലിയ തിരക്ക് അനുഭവപ്പെടുന്നത്. പോളിങ് ഉപകരണങ്ങൾ ഏറ്റുവാങ്ങേണ്ട ഉദ്യോഗസ്ഥർ നിശ്ചയിച്ച സമയം തെറ്റിച്ച് എത്തിയതും, പോളിങ് ഉപകരണങ്ങൾ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥർ വിതരണ കേന്ദ്രത്തിൽ തുടരുന്നതും തിരക്ക് കൂട്ടാൻ കാരണമായി.

കൊച്ചിയിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പോളിങ് സാമഗ്രികളുടെ വിതരണം

സാമൂഹിക അകലം പാലിക്കണമെന്ന അറിയിപ്പ് നൽകുന്നുണ്ടെങ്കിലും ആരും അത് കാര്യമാക്കാത്തത് ആശങ്ക വർധിപ്പിക്കുന്നു. ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയോ, തിരക്ക് നിയന്ത്രിക്കുകയോ ചെയ്യാതെ മാറി നിൽക്കുകയാണ് പൊലീസുകാർ. പോളിങ് ഉപകരണ വിതരണ കേന്ദ്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിർദേശങ്ങളുടെ പരസ്യമായ ലംഘനം കൂടിയാണ് മഹാരാജാസ് കോളജിൽ നടന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.