എറണാകുളം: അംഗപരിമിതര്‍ക്കും, കിടപ്പു രോഗികള്‍ക്കും, തെരുവില്‍ വസിക്കുന്നവർക്കും വാക്‌സിനേഷന്‍ നല്‍കുക എന്ന ലക്ഷ്യവുമായി 'ഡിസ്‌പാല്‍ വാക്‌സ് പദ്ധതിക്ക് എറണാകുളം ജില്ലയിൽ തുടക്കം. എറണാകുളം ജില്ലയിലെ എല്ലാ കിടപ്പ് രോഗികൾക്കും അവരുടെ വീട്ടിലെത്തി വാക്‌സിൻ നൽകുക എന്നതാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യം വെക്കുന്നത്.
മൂവാറ്റുപുഴ അയവന്ന പഞ്ചായത്തിൽ വെച്ചാണ് ഡിസ്‌പാൽ വാക്‌സ് പദ്ധതി ആരംഭിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ സ്ഥാപനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഒരു മാസത്തിനകം പദ്ധതി പൂർത്തീകരിക്കാനാണ് ലഷ്യമിടുന്നത്. ഇതോടെ വാക്‌സിനേഷന്‍ സെന്‍ററിൽ എത്താൻ കഴിയാത്ത കിടപ്പുരോഗികൾക്കും, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും വാക്‌സിൻ ലഭിക്കുന്നതിനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്.
ALSO READ: ലക്ഷദ്വീപ് പ്രതിഷേധം: യാത്രക്കാരെ നിരീക്ഷിക്കും, മത്സ്യബന്ധന ബോട്ടുകളില്‍ സർക്കാർ ഉദ്യോഗസ്ഥർ