ETV Bharat / state

കുസാറ്റ് അപകടം, ദുരന്ത നിവാരണ അതോറിറ്റി അന്വേഷിക്കും; കോളജുകളിലെ പരിപാടികള്‍ക്ക് പൊതു മാനദണ്ഡം വരും: മന്ത്രി ആര്‍ ബിന്ദു - ടെക്ഫെസ്റ്റ്‌

CUSAT Stampede: സാങ്കേതിക വിദഗ്‌ദരടങ്ങുന്ന മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തുക. കോളേജുകളിലെ ടെക്ഫെസ്റ്റ് ഉൾപ്പടെയുള്ള പരിപാടികൾക്ക് മാർഗ്ഗരേഖയുണ്ടാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു

cusat update  CUSAT Stampede  Disaster Management Authority  R Bindu  Disaster Management Authority will investigate  ആർ ബിന്ദു  കുസാറ്റ് അപകടം  ദുരന്ത നിവാരണ അതോറിറ്റി  കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല  ടെക്ഫെസ്റ്റ്‌  cusat Techfest
CUSAT Stampede
author img

By ETV Bharat Kerala Team

Published : Nov 26, 2023, 8:06 PM IST

എറണാകുളം: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ടെക്ഫെസ്റ്റിനിടെ (cusat Techfest) തിക്കിലും തിരക്കിലും പെട്ട് (Cusat Stampede) നാല് പേർ മരിച്ച സംഭവം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അന്വേഷിക്കും (Disaster Management Authority will investigate). സാങ്കേതിക വിദഗ്‌ദരടങ്ങുന്ന മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തുക. കോളേജുകളിലെ ടെക്ഫെസ്റ്റ് ഉൾപ്പടെയുള്ള പരിപാടികൾക്ക് മാർഗ്ഗരേഖയുണ്ടാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു (R Bindu) അറിയിച്ചു.

പരിപാടി പൊലീസിനെ അറിയിക്കാത്തത് ഗുരുതരമാണ്. പരിപാടിയിൽ പൊലീസ് ഇല്ലാതെ പോയതെന്താണെന്ന് പരിശോധിക്കേണ്ടതാണ്. പൊലീസിനെ അറിയിച്ചില്ലെന്നത് ഗുരുതരമായ കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ടെക് ഫെസ്റ്റിന്‍റെ ഭാഗമായ സംഗീത നിശക്ക് തൊട്ടുമുമ്പുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് വിദ്യാര്‍ത്ഥികളടക്കം നാല് പേരാണ് മരണമടഞ്ഞത്.

രണ്ടാം വര്‍ഷ സിവില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളായ കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ റൂഫ്, താമരശ്ശേരി സ്വദേശിനി സാറ തോമസ്, പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍ബിന്‍ ജോസഫ് എന്നിവരാണ് മരിച്ചത്. നാൽപ്പതോളം പേർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ രണ്ട് പെൺകുട്ടികളുടെ നില ഗുരുതരമാണ്.

ടെക്ഫെസ്റ്റിന്‍റെ ഭാഗമായി കാമ്പസിനകത്തുള്ള ആംഫി തിയ്യേറ്ററില്‍ സംഘടിപ്പിച്ച സംഗീത നിശയില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. വിദ്യാര്‍ത്ഥികള്‍ തിങ്ങിനിറഞ്ഞ ആംഫി തീയ്യേറ്ററിലേക്ക് റോഡരുകില്‍ നിന്നവര്‍ മഴ വന്നപ്പോള്‍ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് അപകട കാരണമെന്നാണ് നിഗമനം.

തീയ്യേറ്ററിലേക്ക് കയറാനും ഇറങ്ങാനും ഒരു ഗേറ്റ് മാത്രമാണുള്ളത്. ഗേറ്റ് കഴിഞ്ഞുള്ള പടിക്കെട്ടില്‍ നിന്നവര്‍ തിക്കിലും തിരക്കിലും താഴേക്ക് വീഴുകയായിരുന്നു. അവരുടെ മുകളിലേക്ക് കൂടുതല്‍ ആളുകള്‍ വീണു. ചവിട്ടേറ്റും ശ്വാസംമുട്ടിയുമാണ് വിദ്യാര്‍ത്ഥികള്‍ മരിച്ചത്.

ALSO READ: കുസാറ്റ് അപകടം സംഘാടകരുടെ വീഴ്ച കൊണ്ടെന്ന് വിദ്യാര്‍ത്ഥികള്‍; സംഘാടനത്തിൽ പിഴവ് സംഭവിച്ചതായി രഹസ്യാന്വേഷണ വിഭാഗവും

അനുശോചനം അറിയിച്ച് മമ്മൂട്ടിയും മോഹൻലാലും: കുസാറ്റ് ക്യാമ്പസിൽ നടന്ന ദുരന്തത്തില്‍ സമൂഹ മാധ്യമത്തിലൂടെ അനുശോചനമറിയിച്ച്‌ മമ്മൂട്ടിയും മോഹൻലാലും. കുസാറ്റ് ക്യാമ്പസിൽ നടന്നത് ഹൃദയഭേദകമായ അപകടമാണെന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. 'കൊച്ചിയിലെ കുസാറ്റ് കാമ്പസിൽ നടന്ന അപകടം ഹൃദയഭേദകമാണ്. ഈ നിമിഷത്തിൽ എന്‍റെ ചിന്തകൾ ദുഃഖിതരുടെ കുടുംബത്തോടൊപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു'- മമ്മൂട്ടി കുറിച്ചു.

കുസാറ്റിലെ അപകടത്തിൽ മരിച്ചവർക്ക് മോഹൻലാലും അനുശോചനം രേഖപ്പെടുത്തി. 'കുസാറ്റിലെ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്‌ടപ്പെട്ട വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റ വിദ്യാർഥികൾ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു'- മോഹൻലാൽ പോസ്റ്റ് ചെയ്‌തു.

ALSO READ: 'കുസാറ്റിലേത് ഹൃദയഭേദകമായ അപകടം'; അനുശോചനം അറിയിച്ച് മമ്മൂട്ടിയും മോഹൻലാലും

ALSO READ: 'ഹൃദയം തകർന്നു, നിർഭാഗ്യകരം'; കുസാറ്റ് ദുരന്തത്തിൽ പ്രതികരിച്ച് ഗായിക നിഖിത ഗാന്ധി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.