ETV Bharat / state

കോടതിയലക്ഷ്യ കേസ്: സംവിധായകൻ ബൈജു കൊട്ടാരക്കര ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും - Director Baiju Kottarakkara contempt of court case

സംവിധായകൻ ബൈജു കൊട്ടാരക്കരയ്ക്ക് എതിരെ കോടതിയലക്ഷ്യത്തിന് ഹൈക്കോടതി സ്വമേധയ കേസെടുക്കുകയായിരുന്നു. കഴിഞ്ഞ മാസം 9-ാം തിയതി ഒരു ചാനൽ ചർച്ചയിൽ നടത്തിയ പരാമർശങ്ങളാണ് കേസിനിടയാക്കിയത്.

കോടതിയലക്ഷ്യ കേസ്  സംവിധായകൻ ബൈജു കൊട്ടാരക്കര  സംവിധായകൻ ബൈജു കൊട്ടാരക്കര ഇന്ന് ഹൈക്കോടതിയിൽ  ബൈജു കൊട്ടാരക്കര കോടതിയലക്ഷ്യം  ബൈജു കൊട്ടാരക്കര കോടതിയലക്ഷ്യക്കേസ്  Director Baiju Kottarakkara  Baiju Kottarakkara to appear in High Court  Director Baiju Kottarakkara contempt of court case  കേരള ഹൈക്കോടതി നടിയെ ആക്രമിച്ച കേസ്
കോടതിയലക്ഷ്യ കേസ്: സംവിധായകൻ ബൈജു കൊട്ടാരക്കര ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും
author img

By

Published : Oct 10, 2022, 10:11 AM IST

എറണാകുളം: കോടതിയലക്ഷ്യ കേസിൽ സംവിധായകൻ ബൈജു കൊട്ടാരക്കര ഇന്ന് (ഒക്‌ടോബർ 10) ഹൈക്കോടതിയിൽ ഹാജരാകും. നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്‌ജിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്ന കേസിലാണ് അദ്ദേഹം നേരിട്ട് കോടതിയിൽ ഹാജരാക്കുന്നത്. കഴിഞ്ഞ മാസം 9-ാം തിയതി ഒരു ചാനൽ ചർച്ചയിൽ നടത്തിയ പരാമർശങ്ങളാണ് കേസിനാസ്‌പദമായത്.

സംവിധായകൻ ബൈജു കൊട്ടാരക്കരയ്ക്ക് എതിരെ കോടതിയലക്ഷ്യത്തിന് ഹൈക്കോടതി സ്വമേധയ കേസെടുക്കുകയായിരുന്നു. ഈ കേസിൽ കോടതിയിൽ ഹാജരാകാൻ കോടതി രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും ബൈജു സാവകാശം തേടി. എന്നാൽ, ഇന്ന് നേരിട്ട് ഹാജരാകാൻ ജി സ് എ.കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി മുഹമ്മദ് നിയാസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.

നോട്ടിസ് ലഭിച്ചിട്ടും കക്ഷി നേരിട്ട് ഹാജരായില്ലെന്ന് ചൂണ്ടിക്കാണിച്ച കോടതി ഇന്ന് ഹാജരാകാനുള്ള അവസാന അവസരമായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിചാരണക്കോടതി ജഡ്‌ജിയെ മാത്രമല്ല നീതിന്യായ സംവിധാനത്തെ തന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളാണ് നടത്തിയതെന്ന് ഹൈക്കോടതി രജിസ്ട്രാർ ജനറൽ കോടതിയെ അറിയിച്ചിരുന്നു. ജഡ്‌ജിയുടെ വ്യക്തിത്വത്തെയും കഴിവിനെയും ചോദ്യം ചെയ്യുന്ന പരാമർശങ്ങളാണ് നടത്തിയത്.

ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ജുഡീഷ്യറിയുടെ സ്വാതന്ത്യത്തെ ബാധിക്കുന്നതും കോടതിയുടെ അധികാരത്തെ താഴ്ത്തിക്കെട്ടുന്നതുമാണെന്ന് കോടതി വിലയിരുത്തിയിരുന്നു. അതേസമയം ഇന്ന് ഹൈക്കോടതിയിൽ ഹാജരായി വിശദീകരണം നൽകുമെന്നാണ് ബൈജു കൊട്ടാരക്കര അറിയിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.