ETV Bharat / state

ദിലീപിനെ ഇന്നും ചോദ്യം ചെയ്യും; ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതിയില്‍ - Dileep questioning

ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമെത്തിയോ എന്നറിയുകയാണ് ചോദ്യം ചെയ്യലിന്‍റെ പ്രധാന ലക്ഷ്യം.

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം ദിലീപിനെ ഇന്നും ചോദ്യം ചെയ്യും  അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസ് ദിലീപിനെതിരെ  നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ സംബന്ധിച്ച അന്വേഷണം  actress assault case  Dileep questioning  visuals in Malayalam actress assault case
നടിയെ ആക്രമിച്ച കേസ്: ദിലീപിനെ ഇന്നും ചോദ്യം ചെയ്യും
author img

By

Published : Mar 29, 2022, 7:53 AM IST

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം ദിലീപിനെ ഇന്നും ചോദ്യം ചെയ്യും. ഇന്നലെ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചിരുന്നു. ചോദ്യം ചെയ്യൽ ഇന്നും തുടരുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ദൃശ്യങ്ങൾ നടന്‍റെ കൈവശമെത്തിയോ എന്നറിയാനാണ് അന്വേഷണ സംഘം ശ്രമിച്ചത്.

കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിന്‍റെയും ഭാഗമായി ദിലീപ് അടക്കം 7 പേരുടെ ഫോണുകൾ പരിശോധിച്ചിരുന്നു. ഇതിൽ നിന്നു ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യൽ.

ഇതിനിടെ വധ ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വധ ഗൂഢാലോചന കേസ് പൊലീസ് കെട്ടിച്ചമച്ചതാണ് എന്നണ് ദിലീപിന്‍റെ വാദം. എന്നാൽ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും, ഫോൺ രേഖകൾ അടക്കം നശിപ്പിക്കാൻ ദിലീപ് ശ്രമിച്ചതെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു.

ALSO READ: നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം: ദിലീപ് ചോദ്യം ചെയ്യലിന് ആലുവ പൊലീസ് ക്ലബിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.