ETV Bharat / state

കുരുക്ക് മുറുകുന്നുവോ?! ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള കാർ കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടി.

actress assault case pulsar suni dileep  Dileep car custody by the crime branch  actress assault case reinvestigation  ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള കാർ കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച്  നടിയെ ആക്രമിച്ച കേസ് പൾസർ സുനി ദിലീപ് ബന്ധം  സംവിധായകൻ ബാലചന്ദ്രകുമാർ മൊഴി
ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള കാർ കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച്
author img

By

Published : Apr 1, 2022, 7:32 PM IST

എറണാകുളം: ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള കാർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. 2016ൽ ദിലീപ് ഉപയോഗിച്ചിരുന്ന സ്വിഫ്റ്റ് കാറാണ് കസ്റ്റഡിയിൽ എടുത്തത്. ആലുവയിലെ ദിലീപിന്‍റെ വീട്ടിൽ നിന്നാണ് കാർ കസ്റ്റഡിയിലെടുത്തത്.

നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടി. നിലവിൽ ഓടിച്ച് പോകാൻ കഴിയാത്ത നിലയിലായിരുന്നു ഈ വാഹനം. നടപടി ക്രമം പൂർത്തിയാക്കി കാർ പിന്നീട് തിരികെ നൽകി.

ആവശ്യപ്പെടുമ്പോൾ കോടതിയിൽ ഹാജരാക്കണം എന്ന ഉപാധിയോടെയാണ് KL 41 A 6399 നമ്പറിലുള്ള ചുവപ്പ് സ്വിഫ്റ്റ് കാർ തിരികെ നൽകിയത്. സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴിയിൽ ഈ കാറിനെ കുറിച്ച് പരാമർശിച്ചിരുന്നു. 2016 ഡിസംബർ 26ന് ദിലീപിന്‍റെ വീട്ടിൽ നിന്ന് പൾസർ സുനി മടങ്ങിയത് ഈ ചുവന്ന സ്വിഫ്റ്റ് കാറിലായിരുന്നുവെന്നായിരുന്നു മൊഴി.

ദിലീപ് ആവശ്യപ്പെട്ടത് പ്രകാരം സഹോദരൻ അനൂപ് ഈ കാറിൽ പൾസർ സുനിയെ ബസ് സ്റ്റോപ്പിൽ വിടുകയായിരുന്നു. ഇതേസമയം താനും ഈ കാറിൽ ദിലീപിന്‍റെ വീട്ടിൽ നിന്ന് മടങ്ങിയെന്നും പൾസർ സുനിയെ പരിചയപ്പെട്ടത് ഈ കാറിൽ വെച്ചായിരുന്നുവെന്നും ബാലചന്ദ്രകുമാറിന്‍റെ മൊഴിയിൽ പറയുന്നു. ഇതാണ് പൾസർ സുനിയെന്ന് അനൂപാണ് പരിചയപ്പെടുത്തിയതെന്നും ബാലചന്ദ്രകുമാറിന്‍റെ മൊഴിയിലുണ്ട്. ദിലീപിനെ പൾസർ സുനിയുമായി ബന്ധപ്പെടുത്തുന്ന ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാർ കസ്റ്റഡിയിലെടുത്തത്.

Also Read: ആ കത്ത് വിനയാകുമോ?: പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് അന്വേഷണ സംഘം കണ്ടെത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.