ETV Bharat / state

പൗരത്വ ഭേദഗതി നിയമം; ഭിന്നശേഷിക്കാര്‍ പ്രതിഷേധ സംഗമം നടത്തി

author img

By

Published : Dec 24, 2019, 8:14 PM IST

Updated : Dec 24, 2019, 11:41 PM IST

പ്രതിഷേധ സംഗമം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. വലിയ പ്രതിഷേധങ്ങൾ നടക്കുമ്പോൾ കാഴ്ചക്കാരായി നിൽക്കാൻ തങ്ങൾ തയ്യാറല്ലെന്ന് സംഗമത്തിൽ പങ്കെടുത്തവർ പറഞ്ഞു

differently abled people prorest against caa and nrc  caa and nrc  എൻ.ആര്‍.സി:  ഭിന്നശേഷിക്കാര്‍ പ്രതിഷേധ സംഗമം നടത്തി  പൗരത്വ നിയമം
പൗരത്വ നിയമം: ഭിന്നശേഷിക്കാര്‍ പ്രതിഷേധ സംഗമം നടത്തി

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയിലെ ഭിന്നശേഷിക്കാർ പ്രതിഷേധ സംഗമം നടത്തി. എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭിന്നശേഷിക്കാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. മറൈൻ ഡ്രൈവിന് സമീപം ഒത്തുകൂടിയ ഇവർ ഗുരുതരമായ വൈകല്യങ്ങളെ അവഗണിച്ചാണ് പ്രതിഷേധത്തിന് എത്തിയത്.

പൗരത്വ ഭേദഗതി നിയമം; ഭിന്നശേഷിക്കാര്‍ പ്രതിഷേധ സംഗമം നടത്തി

വിവിധതലങ്ങളിൽ ദേശീയ ഐക്യത്തിനും മതേതരത്വം കാത്തുസൂക്ഷിക്കുന്നതിനുമുള്ള വലിയ പ്രതിഷേധങ്ങൾ നടക്കുമ്പോൾ കാഴ്ചക്കാരായി നിൽക്കാൻ തങ്ങൾ തയ്യാറല്ലെന്ന് സംഗമത്തിൽ പങ്കെടുത്തവർ വ്യക്തമാക്കി. അതേസമയം ഇന്ത്യയുടെ സമ്പദ്ഘടന തകർന്നുവെന്ന് സൂചന നൽകുന്ന ഐഎംഎഫ് വാർത്തകൾ ആശങ്ക ഉയർത്തുന്നതായും ഇത്തരം സംഭവങ്ങളെ വഴിതിരിച്ചു വിടുന്നതിനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും ഹൈബി ഈഡൻ എംപി കുറ്റപ്പെടുത്തി. ബിജെപി സാധാരണക്കാരായ ജനങ്ങളുടെ ശബ്ദം കേൾക്കാനും തെറ്റു തിരുത്താനും തയ്യാറാകുന്നില്ലെന്നും ഹൈബി ഈഡൻ കൂട്ടിച്ചേർത്തു. ഭിന്നശേഷിക്കാരുടെ പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി വിവിധ സംഘടനാ പ്രവർത്തകരും നാട്ടുകാരും എത്തിയിരുന്നു.

Intro:

Body:പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമാകുമ്പോൾ പ്രതിഷേധക്കാർക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് കൊച്ചിയിലെ ഭിന്നശേഷിക്കാർ. എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭിന്നശേഷിക്കാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. വീൽചെയറിൽ ജീവിതം തള്ളിനീക്കുന്നവരും കാഴ്ച ശക്തി നഷ്ടമായവരും ഈ കൂട്ടത്തിലുണ്ടായിരുന്നു.

hold visuals

മറൈൻഡ്രൈവ് സമീപം ഒത്തുകൂടിയ ഇവർ ഗുരുതരമായ വൈകല്യങ്ങളെ അവഗണിച്ചാണ് പ്രതിഷേധത്തിന് എത്തിയത്. വിവിധതലങ്ങളിൽ ദേശീയ ഐക്യത്തിനും മതേതരത്വം കാത്തുസൂക്ഷിക്കുന്നതിനുള്ള വലിയ പ്രതിഷേധങ്ങൾ നടക്കുമ്പോൾ കാഴ്ചക്കാരായി നിൽക്കാൻ തങ്ങൾ തയ്യാറല്ലെന്ന് സംഗമത്തിൽ പങ്കെടുത്തവർ വ്യക്തമാക്കി.

Byte ( രാജീവ് പള്ളുരുത്തി)

അതേസമയം ഇന്ത്യയുടെ സമ്പദ്ഘടന തകർന്നുവെന്ന് സൂചന നൽകുന്ന ഐഎംഎഫ് വാർത്തകൾ ആശങ്ക ഉയർത്തുന്നതായും ഇത്തരം സംഭവങ്ങളെ വഴിതിരിച്ചു വിടുന്നതിനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും ഹൈബി ഈഡൻ എംപി കുറ്റപ്പെടുത്തി.

byte ( ഹൈബി ഈഡൻ, മെമ്പർ ഓഫ് പാർലമെൻറ്)

ബിജെപി സാധാരണക്കാരായ ജനങ്ങളുടെ ശബ്ദം കേൾക്കാനും തെറ്റു തിരുത്താനും തയ്യാറാകുന്നില്ലെന്നും ഹൈബി ഈഡൻ കൂട്ടിച്ചേർത്തു. ഭിന്നശേഷിക്കാരുടെ പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി വിവിധ സംഘടനാ പ്രവർത്തകരും നാട്ടുകാരും എത്തിയിരുന്നു.

ETV Bharat
Kochi

Conclusion:
Last Updated : Dec 24, 2019, 11:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.