ETV Bharat / state

ട്വന്‍റി 20 യുമായി ധാരണ ; തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കെജ്‌രിവാൾ കേരളത്തിലേക്ക്

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തൃക്കാക്കര മണ്ഡലത്തിൽ എഎപി സ്ഥാനാർഥിക്ക് ട്വന്‍റി 20 പിന്തുണ പ്രഖ്യാപിക്കും

delhi c m aravind kejrival will reach in kochi on may 15  twenty twenty party in kerala  role of twenty twenty party in kerala politics  ട്വന്‍റി ട്വന്‍റി സംഘടനയുമായി ധാരണ; തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കെജ്‌രിവാൾ കേരളത്തിലേക്ക്  aap in kerala  new political treaty by aap and twenty twenty
തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കെജ്‌രിവാൾ കേരളത്തിലേക്ക്
author img

By

Published : May 2, 2022, 7:55 PM IST

എറണാകുളം : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മെയ് 15ന് കൊച്ചിയിൽ നടക്കുന്ന ട്വന്‍റി 20 പൊതുസമ്മേളനത്തിൽ പങ്കെടുക്കും. എറണാകുളം ജില്ലയിൽ നാല് പഞ്ചായത്തുകളിൽ ഭരണം നടത്തുന്ന ട്വന്റി 20 ആം ആദ്‌മി പാർട്ടിയുമായി ധാരണയുണ്ടാക്കുന്നതിന്റെ ഭാഗമായാണ് കെജ്‌രിവാൾ കൊച്ചിയിലെത്തുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ട്വന്റി ട്വന്റിയുടെ വേദിയിൽ കെജ്‌രിവാൾ എത്തുന്നതിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.

ട്വന്‍റി 20ക്ക് സ്വാധീനമുള്ള തൃക്കാക്കര മണ്ഡലത്തിൽ എഎപി സ്ഥാനാർഥിക്ക് സംഘടന പിന്തുണ പ്രഖ്യാപിക്കുമെന്നാണ് സൂചന. പി.ടി തോമസിന്റെ നിര്യാണത്തോടെ ഒഴിവുവന്ന കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാൻ ഇടതുമുന്നണി കച്ചകെട്ടുന്ന വേളയിലാണ് ശക്തമായ വെല്ലുവിളി ഉയർത്താൻ എഎപി കൂടിയെത്തുന്നത്. ഉപതെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം കാഴ്‌ചവയ്ക്കുകയാണ് എഎപിയുടെ ലക്ഷ്യം.

ആം ആദ്‌മി പാർട്ടിയുടെ കേരളത്തിലെ മെമ്പർഷിപ്പ് വിതരണത്തിൻറെ ഔദ്യോഗിക ഉദ്ഘാടനം പാർട്ടിയുടെ ദേശീയ കൺവീനർ കൂടിയായ അരവിന്ദ് കെജ്‌രിവാൾ കൊച്ചിയിൽ നിർവഹിക്കും. 14 ജില്ലയിൽ നിന്നും ഓരോരുത്തർക്ക് മെമ്പർഷിപ്പ് നൽകിയാകും ഉദ്ഘാടനം. തുടർന്ന് പാർട്ടിയുടെ ഭാരവാഹികളുമായി അദ്ദേഹം ചർച്ച നടത്തിയേക്കും. കൊച്ചിയിലെ വിവിധ മേഖലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ യോഗത്തിലും കെജ്‌രിവാൾ പങ്കെടുക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.