ETV Bharat / state

ബാർഹോട്ടലില്‍ മധ്യവയസ്കന്‍ മരിച്ച സംഭവം; പ്രതി പൊലീസില്‍ കീഴടങ്ങി

മുന്‍കൂര്‍ ജാമ്യത്തിനായി പ്രതി ശ്രമം നടത്തിയിരുന്നു. എന്നാല്‍ വസന്തകുമാര്‍ മരിച്ചതോടെ ഇയാല്‍ കീഴടങ്ങുകയായിരുന്നു.

തെളിവെടുപ്പ് നടത്തുന്നു
author img

By

Published : Jul 6, 2019, 7:52 PM IST

Updated : Jul 6, 2019, 8:38 PM IST

കൊച്ചി: കോതമംഗലത്ത് ബാര്‍ ഹോട്ടലില്‍ ഉണ്ടായ ആക്രമണത്തില്‍ മധ്യവയസ്കന്‍ മരിച്ച സംഭവത്തില്‍ പ്രതി പൊലീസില്‍ കീഴടങ്ങി. പെരുമ്പാവൂര്‍ മുട്ടക്കൽ സ്വദേശി റഫീഖ് ഇന്ന് പുലർച്ചെയാണ് കോതമംഗലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. കോതമംഗലം സിഐ യൂനസിന്‍റെ നേതൃത്വത്തില്‍ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും. കുറ്റിലഞ്ഞി ഇരട്ടേപ്പന്‍പറമ്പില്‍ വസന്ത കുമാറാണ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിൽ കഴിയവെ ഇന്നലെ മരിച്ചത്.

ബാർഹോട്ടലില്‍ മധ്യവയസ്കന്‍ മരിച്ച സംഭവം; പ്രതി പൊലീസില്‍ കീഴടങ്ങി

കഴിഞ്ഞ മാസം ആറിനാണ് വസന്തകുമാറിന് മര്‍ദ്ധനമേറ്റത്. ബാറിന്‍റെ വരാന്തയിലെ ഉയരം കൂടിയ ബഞ്ചിൽ ഇരിക്കുന്നതിനിടെ റഫീഖ് ആക്രമിക്കുകയായിരുന്നു. വസന്ത കുമാറിന്‍റെ തലയുടെ പിന്‍വശം ശക്തമായി നിലത്തടിച്ചാണ് പരിക്കേറ്റത്. വീഴ്ചയുടെ ആഘാതത്തിൽ വസന്ത കുമാറിന്‍റെ ചലനശേഷി നഷ്ടപ്പെട്ടിരുന്നു. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് മരിച്ച വസന്ത കുമാര്‍. വസന്തകുമാര്‍ വീഴുന്നതിന്‍റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് റഫീഖിനെതിരെ വധശ്രമത്തിന് കേസ് എടുത്തിരുന്നു. പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം നടത്തിയിരുന്നെങ്കിലും വസന്ത കുമാര്‍ മരിച്ചതോടെ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

Intro:Body:
കോതമംഗലം ബാർഹോട്ടലിലുണ്ടായ കയ്യാങ്കളിയിൽ പരുക്കേറ്റ് മദ്ധ്യവയസ്കൻ മരിച്ച സംഭവത്തിൽ പ്രതി പോലിസിൽ കീഴടങ്ങി.
പ്രതി റഫീഖിനെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ചോദ്യം ചെയ്യലുകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

കോതമംഗലത്തത് ബാറിലുണ്ടായ കയ്യാങ്കളിയിൽ പരുക്കേറ്റ
കുറ്റിലഞ്ഞി ഇരട്ടേപ്പന്‍പറമ്പില്‍ വസന്ത് എന്ന് വിളിക്കുന്ന വസന്തകുമാറാണ് ചികിൽസയിൽ കഴിയവെ ഇന്നലെ മരിച്ചത്. സംഭവത്തിൽ പെരുമ്പാവൂര്‍ മുട്ടക്കൽസ്വദേശി കോട്ടയം റഫീഖ് എന്നറിയപ്പെടുന്ന പാറയ്ക്കൽ വീട്ടിൽ റഫീഖ് ഇന്ന് പുലർച്ചെയാണ് കോതമംഗലം പോലിസിൽ സ്റ്റേഷനിൽ കീഴടങ്ങിയത്. ഇയാളെ കൊലക്കുറ്റത്തിന് പോലിസ് അറസ്റ്റ് ചെയ്തു.കോതമംഗലത്ത് ബാർഹോട്ടലിൽകഴിഞ്ഞ മാസം ആറിനാണ് വസന്തിന് മര്‍ദ്ധനമേറ്റത്. ബാറിന്റെ വരാന്തയിലെ ഉയരം കൂടിയ ബഞ്ചിൽ ഇരിക്കുന്നതിനിടെ പ്രതിയുടെ ആക്രമണത്തിൽ വസന്തിന്റെ തലയുടെ പിന്‍വശം ശക്തമായി നിലത്തടിച്ച് വീണ് പരിക്കേൽക്കുകയായിരുന്നു.വീഴ്ചയുടെ ആഘാതത്തിൽ വസന്തിന്റെ ചലനശേഷി നഷ്ടപ്പെട്ടിരുന്നു. നിര്‍ദ്ധന കുടുംബാഗവും കെട്ടിട നിര്‍മ്മാണകരാര്‍തൊഴിലാളിയുമാണ് മരിച്ച വസന്ത്.
റഫീഖിന്റെ ആക്രമണത്തില്‍ വസന്ത് പരിക്കേറ്റ് വീഴുന്നതിന്റെ സി.സി.ടി.വി.ദൃശ്യം പോലിസിന് ലഭിച്ചിരുന്നു.ഇതേ തുടർന്ന് വധശ്രമത്തിന് റഫീഖിനെതിരെ കേസ്സെടുത്തിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി പ്രതി ശ്രമം നടത്തിയിരുന്നു
ഇന്നലെ വസന്ത്  മരിച്ചതോടെയാണ് പ്രതി കോതമംഗലം സ്റ്റേഷനിൽ കീഴടങ്ങിയത്.സുഹൃത്തുക്കള്‍ തമ്മില്‍ പരസ്പരമുണ്ടായ പ്രശ്‌നത്തില്‍ മദ്ധ്യസ്ഥനായാണ് വസന്ത് ബാറിലെത്തിയതെന്നാണ് കരുതുന്നത്.. ഇതിനിടെയാണ് മദ്യലഹരിയിലായിരുന്ന റഫീഖ് വസന്തിനെയും ആക്രമിച്ചത്. കോതമംഗലം സി. ഐ യൂനസിന്റെ നേതൃത്വത്തിൽ പ്രതി റഫിഖിനെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

Etv Bharat
Kochi

Conclusion:
Last Updated : Jul 6, 2019, 8:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.