അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് മന്ത്രി എം എം മണി. പ്രളയത്തില്‍ 450 പേര്‍ മരിച്ചതിന്‍റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്‍റെ അനാസ്ഥയാണ് പ്രളയ കാരണമെന്ന കോണ്‍ഗ്രസ് വാദം ശരിവെക്കുന്നതാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടെന്നും ചെന്നിത്തല പ്രതികരിച്ചു. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്ന് വിട്ടതാണ് പ്രളയത്തിന് കാരണമായതെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ സര്‍ക്കാരിനും ഇടതുപക്ഷത്തിനും വെല്ലുവിളിയാകും.
പ്രളയം; ഡാമുകള്‍ തുറന്നതില്‍ പാളിച്ചയെന്ന് അമിക്കസ് ക്യൂറി
ഡാമുകള്‍ തുറന്നത് മുന്നറിയിപ്പില്ലാതെയെന്ന് അമിക്കസ് ക്യൂറി. ജുഡീഷ്യല്‍ അന്വേഷണത്തിന് ശുപാര്‍ശ.
അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് മന്ത്രി എം എം മണി. പ്രളയത്തില്‍ 450 പേര്‍ മരിച്ചതിന്‍റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്‍റെ അനാസ്ഥയാണ് പ്രളയ കാരണമെന്ന കോണ്‍ഗ്രസ് വാദം ശരിവെക്കുന്നതാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടെന്നും ചെന്നിത്തല പ്രതികരിച്ചു. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്ന് വിട്ടതാണ് പ്രളയത്തിന് കാരണമായതെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ സര്‍ക്കാരിനും ഇടതുപക്ഷത്തിനും വെല്ലുവിളിയാകും.
ഡാമുകള്‍ അശാസ്ത്രീയമായി തുറന്നതില്‍ വീഴ്ചപറ്റിയോയെന്ന് കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അമിക്കസ് ക്യൂറി ശുപാര്‍ശ.
പ്രളയസമയത്ത് ഡാമുകള്‍ തുറന്നതില്‍ വീഴ്ചപറ്റിയെന്ന് അമിക്കസ് ക്യൂറി. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതാണോ പ്രളയ കാരണമെന്ന് പരിശോധിക്കണം. പ്രളയത്തിന്‍റെ കാരണം കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. ഹൈക്കോടതിയില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കി. ദേശീയ കാലാവസ്ഥാ മുന്നറിയിപ്പ് വേണ്ടത്ര ഗൗരവത്തിലെടുത്തില്ല.
കനത്തമഴയുടെ വരവ് തിരിച്ചറിയാനായില്ല.
പലഡാമുകളിലും തുറന്നത് വേണ്ടത്ര മുന്നറിയിപ്പ് നല്‍കാതെയെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്.
പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്നും ഇതേപ്പറ്റി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പതിനഞ്ചോളം ഹര്‍ജികളാണ് ഹൈക്കോടതിയില്‍ എത്തിയത്. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.
Conclusion: