എറണാകുളം : സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് കൊച്ചി മറൈന്‍ ഡ്രൈവില്‍ തുടങ്ങും. പ്രതിനിധി സമ്മേളനം പാര്‍ട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ഈ മാസം നാലുവരെയാണ് സമ്മേളനം.
മറൈൻ ഡ്രൈവിൽ പ്രത്യകം തയ്യാറാക്കിയ ബി രാഘവൻ നഗറിലാണ് പ്രതിനിധി സമ്മേളനം. രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം 9.30 ന് പതാക ഉയർത്തുമെന്നും സംഘാടകര്‍ അറിയിച്ചു. 10.30 ന് തുടങ്ങുന്ന ഉദ്ഘാടന സമ്മേളനം ഉച്ചയ്ക്ക് 12 ന് സമാപിക്കും.
വിപുലമായ ഒരുക്കങ്ങളാണ് സമ്മേളനത്തിന്‍റെ ഭാഗമായി നഗരത്തില്‍ ഒരുക്കിയിട്ടുള്ളത്. റോഡുകളും പാതയോരങ്ങളും നേരത്തെ തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊടി തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിരുന്നു.
Also Read: സി.പി.എം സംസ്ഥാന സമ്മേളനത്തിനൊരുങ്ങി കൊച്ചി
12:15 ന് പ്രവർത്തന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിക്കും. മാർച്ച് നാലിന് വൈകിട്ട് ഇ ബാലാനന്ദൻ നഗറിൽ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമ്മേളത്തിന്‍റെ ഭാഗമായി സെമിനാറുകൾ, കലാവിരുന്ന്, ചിത്ര, ശില്പ ചരിത്ര പ്രദർശനം, സാംസ്കാരിക സംഗമം തുടങ്ങിയവയും നടക്കും. സംസ്ഥാന കമ്മിറ്റിയംഗങ്ങൾ ഉൾപ്പടെ നാനൂറ് പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുക.
ഇരുപത്തിമൂന്ന് നിരീക്ഷകര്‍ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിന് പൊതുസമ്മേളനത്തിൽ 1500 പേരെയാണ് പങ്കെടുപ്പിക്കുക.