ETV Bharat / state

കെ.വി തോമസ് നിലപാട് വ്യക്തമാക്കട്ടെ; തീരുമാനം സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റേതെന്ന് സി.എൻ മോഹനൻ - CPM Ernakulam district leadership welcomes KV Thomas

സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നവർക്ക് മാത്രമേ കോൺഗ്രസിൽ തുടരാൻ കഴിയൂ. കെ.വി തോമസിനെപ്പോലൊരാൾ കോൺഗ്രസിനെതിരായ നിലപാട് സ്വീകരിച്ചാൽ പിന്തുണയ്ക്കും. കെ.വി തോമസുമായി നിലവിൽ ചർച്ച നടത്തിയിട്ടില്ലന്നും സി.എൻ മോഹനൻ വ്യക്തമാക്കി

മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്  സ്വാഗതം ചെയ്ത് സിപിഎം ജില്ലാ നേതൃത്വം  CPM Ernakulam district leadership welcomes KV Thomas  KV Thomas, a senior Congress leader from Kochi
കെ വി തോമസിനെ സ്വാഗതം ചെയ്ത് സിപിഎം എറണാകുളം ജില്ലാ നേതൃത്വം
author img

By

Published : Jan 20, 2021, 4:23 PM IST

Updated : Jan 20, 2021, 4:38 PM IST

എറണാകുളം: വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ കൊച്ചിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ് ഇടത് പാളയത്തിലെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ സ്വാഗതം ചെയ്ത് സിപിഎം ജില്ലാ നേതൃത്വം. കോൺഗ്രസ് വിടുന്ന കാര്യത്തിൽ കെവി തോമസ് ആദ്യം നിലപാട് വ്യക്തമാക്കട്ടെയെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ പറഞ്ഞു. നിയമസഭാ തെരെഞ്ഞെടുപ്പിൽ കെവി തോമസ് എറണാകുളത്ത് ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രചാരണത്തെയും അദ്ദേഹം തള്ളികളയാൻ തയ്യായാറായില്ല.

തീരുമാനം സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റേതെന്ന് സി.എൻ മോഹനൻ

കെവി തോമസിനെ ഇടതുമുന്നണിയിൽ പ്രവേശിപ്പിക്കണോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന നേതൃത്വമാണ്. കോൺഗ്രസിലെ മതനിരപേക്ഷ വാദികൾക്ക് ആ പാർട്ടിയിൽ തുടരാൻ കഴിയാത്ത സാഹചര്യമുണ്ട്. സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നവർക്ക് മാത്രമേ കോൺഗ്രസിൽ തുടരാൻ കഴിയൂ. കെവി തോമസിനെപ്പോലൊരാൾ കോൺഗ്രസിനെതിരായ നിലപാട് സ്വീകരിച്ചാൽ പിന്തുണയ്ക്കും. കെവി തോമസുമായി നിലവിൽ ചർച്ച നടത്തിയിട്ടില്ലന്നും സി.എൻ മോഹനൻ വ്യക്തമാക്കി.

അതേസമയം ദീർഘനാളായി സംഘടനയിലെ സ്ഥാനങ്ങൾ സംബന്ധിച്ച കാര്യത്തിൽ കെവി തോമസ് അസംതൃപ്തനാണ്. കോൺഗ്രസ് ചാനലിന്‍റെയും പത്രത്തിന്‍റെയും ചുമത നൽകിയിരുന്നുവെങ്കിലും അദ്ദേഹം ഏറ്റെടുത്തിരുന്നില്ല. അർഹമായ സംഘടന ചുമതലകൾ കൂടി വേണമെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. ഇത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹം കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. ഇടതുമുന്നണിക്ക് വിജയ സാധ്യത തീരെ കുറഞ്ഞ എറണാകുളം മണ്ഡലത്തിൽ കെ.വി തോമസിനെ സ്വതന്ത്ര സ്ഥാനാർഥിയാക്കി നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണിയുള്ളത്. അതേസമയം തന്‍റെ നിലപാട് മാറ്റം സംബന്ധിച്ച് കെവി തോമസ് ഇതുവരെ മനസ് തുറന്നിട്ടില്ല.

Last Updated : Jan 20, 2021, 4:38 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.