ETV Bharat / state

എറണാകുളം ജില്ലയ്ക്ക് ആശ്വാസം; പുതിയ കൊവിഡ് കേസുകളില്ല - എറണാകുളം ജില്ലയ്ക്ക് ആശ്വാസം

ജില്ലയിൽ 11 ദിവസമായി പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. സംസ്ഥാനത്തെ ഹോട്ട്സ്‌പോട്ട് പട്ടികയിൽ ഉൾപ്പെട്ട ജില്ലയായിരുന്നു എറണാകുളം

covid19  ernakulam  kerala  എറണാകുളം ജില്ലയ്ക്ക് ആശ്വാസം  പുതിയ കൊവിഡ് കേസുകളില്ല
എറണാകുളം ജില്ലയ്ക്ക് ആശ്വാസം; പുതിയ കൊവിഡ് കേസുകളില്ല
author img

By

Published : Apr 15, 2020, 9:06 PM IST

എറണാകുളം: ജില്ലയിൽ 11 ദിവസമായി പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. രോഗബാധിതരുടെ എണ്ണം അഞ്ചായി ചുരുങ്ങിയതും ജില്ലയ്ക്ക് ആശ്വാസമായി. സംസ്ഥാനത്തെ ഹോട്ട്സ്‌പോട്ട് പട്ടികയിൽ ഉൾപ്പെട്ട ജില്ലയായിരുന്നു എറണാകുളം. എന്നാൽ അതിവേഗം കൊവിഡ് ബാധയെ നിയന്ത്രിക്കാനും രോഗബാധിതരുടെ എണ്ണം കുറച്ച് കൊണ്ടുവരാനും സാധിച്ചു. ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി വി.എസ്.സുനിൽ കുമാർ, കലക്‌ടർ എസ്. സുഹാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ ഇടപെലുകൾ ഫലമായിട്ടാണ് ജില്ലയ്ക്ക് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. സാംപിൾ പരിശോധനയ്ക്ക് വേണ്ടി പ്രത്യേക കൗണ്ടറുകൾ സ്ഥാപിച്ചത് അന്തർദേശീയ തലത്തിൽ തന്നെ ശ്രദ്ധനേടി.

ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 1629 ആണ്. നിലവിൽ 28 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നത്. ജില്ലയിൽ 134 സമൂഹ അടുക്കളകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിൽ 94 എണ്ണം പഞ്ചായത്തുകളിലും 40 എണ്ണം നഗരസഭകളിലുമാണ്. താമസിയാതെ എറണാകുളം ജില്ല കൊവിഡ് മുക്തമാവുമെന്ന ശുഭപ്രതീക്ഷയാണ് ജില്ലാ ഭരണകൂടത്തിനുള്ളത്. അതേസമയം ജില്ലയിൽ സി.ആർ.പി.സി 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ മറ്റൊരു ഉത്തരവുണ്ടാകുന്നത് വരെ ദീർഘിപ്പിച്ചതായി ജില്ലാ കലക്‌ടർ എസ് സുഹാസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.