ന്യൂഡല്‍ഹി: സംസ്ഥാനത്ത് കൊവിഡ് 19 രോഗത്തിന്‍റെ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ ആറ് വരെ ജപ്‌തി അടക്കമുള്ള ബാങ്ക് നടപടികള്‍ നീട്ടിവെക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്‌തു. വ്യാഴാഴ്‌ചയാണ് ഇതുസംബന്ധിക്കുന്ന ഹൈക്കോടതി നിര്‍ദേശം വന്നത്. എന്നാല്‍ ഇതിനെതിരെ കേന്ദ്ര സര്‍ക്കര്‍ സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചത്.
കേരള ഹൈക്കോടതി ഉത്തരവിന്‍റെ വിശദാംശങ്ങള്‍ വിവിധ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നികുതി വകുപ്പുകളെയും ബാങ്ക് അടക്കമുള്ള ധനകാര്യസ്ഥാപനങ്ങളെയും വിവരം അറിയിക്കുവാനും വ്യാഴാഴ്ച മുതല്‍ നടപടികള്‍ നിര്‍ത്താനും വ്യഴാഴ്‌ച ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.