ETV Bharat / state

പ്രതിരോധ പ്രവർത്തനം ചർച്ച ചെയ്യാൻ പറവൂരിൽ കൗൺസിൽ യോഗം ചേർന്നു - Paravur

വിദേശത്തു നിന്ന് മടങ്ങിയെത്തിയവർ യഥാസമയം പറവൂർ താലൂക്ക് ഗവൺമെന്‍റ് ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യണമെന്ന് കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു. അല്ലാത്തപക്ഷം ഇവർക്ക് ക്വാറണ്ടയിൻ സാക്ഷ്യപത്രം ലഭിക്കില്ലെന്നും യോഗത്തിൽ തീരുമാനമായി.

കൊവിഡ്19  പ്രതിരോധ പ്രവർത്തനം  കൗൺസിൽ യോഗം  പറവൂർ  പറവൂർ താലൂക്ക് ഗവൺമെന്‍റ് ആശുപത്രി  covid 19  Paravur  Council meets
കൊവിഡ്19;പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ പറവൂരിൽ കൗൺസിൽ യോഗം ചേർന്നു
author img

By

Published : Mar 20, 2020, 6:00 PM IST

എറണാകുളം: കൊവിഡി 19ന്‍റെ പശ്ചാത്തലത്തിൽ വിദേശത്തു നിന്ന് മടങ്ങിയെത്തിയവർ യഥാസമയം പറവൂർ താലൂക്ക് ഗവൺമെന്‍റ് ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യണമെന്ന് കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു. അല്ലാത്തപക്ഷം ഇവർക്ക് ക്വാറണ്ടയിൻ സാക്ഷ്യപത്രം ലഭിക്കില്ലെന്നും യോഗത്തിൽ തീരുമാനമായി. വീടുകളിൽ ഐസലേഷനിൽ കഴിയുന്നവരെ ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും നിരീക്ഷിക്കും. അവർക്ക് ആവശ്യമായ സഹായം നൽകുന്നതിനുള്ള തീരുമാനം എടുത്തതായും എം.എൽ.എ വി.ഡി സതീശൻ പറഞ്ഞു.

കൊവിഡ്19;പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ പറവൂരിൽ കൗൺസിൽ യോഗം ചേർന്നു

മുനിസിപ്പൽ പാർക്കും ലൈബ്രറി റീഡിംങ്ങ് റൂമും മർച്ച് 31 വരെ അടച്ചിടാൻ തീരുമാനമായി. ഹോട്ടലുകൾ,ലോഡ്ജുകൾ,ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തും. ഓഡിറ്റോറിയങ്ങളിലും പൊതു സ്ഥലങ്ങളിലും ആൾക്കൂട്ടം നിയന്ത്രിക്കും. സർക്കാരിന്‍റെ നിർദ്ദേശങ്ങൾ നഗരസഭ ചെയർമാൻ ഡി.രാജ് കുമാറും നിലവിലെ സ്ഥിതിഗതികൾ താലൂക്ക് ആശുപത്രി സൂപ്രണ്ട് പി.എസ്.റോസമ്മയും വിശദീകരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.