ETV Bharat / state

ദത്തുപുത്രിയുമായി ജീവിക്കാനാകുന്നില്ല; ദത്ത് റദ്ദാക്കാൻ ദമ്പതികൾ, റിപ്പോർട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി - ദത്തെടുത്ത നടപടി റദ്ദാക്കി

Give back adopted girl : കാറപകടത്തിൽ മരണപ്പെട്ട മകന്‍റെ വിഷമം മറികടക്കാനായിരുന്നു ദമ്പതികൾ പഞ്ചാബ് സർക്കാരിന്‍റെ കീഴിലുള്ള നിഷ്‌കാം സേവാശ്രമത്തിൽ നിന്നും കുട്ടിയെ ദത്തെടുത്തത്

Kerala HC  couple approach kerala hc petition  cancel adopting Girl  couple approach to cancel adopting Girl  Give back adopted girl couple approach kerala hc  ദത്തുപുത്രിയുമായി ജീവിക്കാനാകുന്നില്ല  ദത്ത് റദ്ദാക്കാൻ ദമ്പതികൾ  റിപ്പോർട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി  ദത്ത് റദ്ദാക്കാൻ ദമ്പതിമാർ ഹൈക്കോടതിയിൽ  ദത്തെടുത്ത നടപടി റദ്ദാക്കി  കേന്ദ്ര സർക്കാർ ദത്തെടുക്കൽ റെഗുലേഷൻ
couple approach kerala hc petition to cancel adopting Girl
author img

By ETV Bharat Kerala Team

Published : Nov 10, 2023, 3:12 PM IST

എറണാകുളം: ദത്തെടുത്ത മകൾക്ക് തങ്ങളോടൊത്ത് ജീവിക്കാനാകുന്നില്ല, ദത്ത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജിയിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ റിപ്പോർട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി (couple approach kerala hc petition to cancel adopting Girl). തിരുവനന്തപുരം സ്വദേശികൾ നൽകിയ ഹർജിയിലാണ് തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കുട്ടിയെ നേരിൽ കണ്ടതിനു ശേഷം റിപ്പോർട്ട് സമർപ്പിക്കാൻ ദേവൻ രാമചന്ദ്രൻ നിർദേശം നൽകിയത്.

പഞ്ചാബ് സർക്കാരിന്‍റെ കീഴിലുള്ള നിഷ്‌കാം സേവാശ്രമത്തിൽ നിന്നും 2018 ഫെബ്രുവരിയിലാണ് നിയമപ്രകാരം ദമ്പതികൾ കുട്ടിയെ ദത്തെടുക്കുന്നത്. 2017 ൽ മകൻ കാറപകടത്തിൽ മരണപ്പെട്ടതിന്‍റെ വിഷമം മറികടക്കാനായിരുന്നു ദത്തെടുക്കൽ. എന്നാൽ ദമ്പതികളുടെ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാതായതോടെ കുട്ടിയെ 2022 ൽ ശിശു ക്ഷേമ സമിതിയുടെ സംരക്ഷണയിലാക്കി.

ദത്തെടുക്കുന്ന സമയം കുട്ടിക്ക് 13 വയസ്സായിരുന്നു പ്രായം. നിലവിൽ പ്രായപൂർത്തിയായ പെൺകുട്ടി തിരുവനന്തപുരം സ്വാദർ ഹോമിലാണ് താമസിക്കുന്നത്. തനിക്കൊപ്പം താമസിക്കാൻ രക്ഷിതാക്കൾക്ക് താൽപ്പര്യമില്ലെന്ന് പെൺകുട്ടി പറഞ്ഞതായാണ് സർക്കാർ അഭിഭാഷക ഹൈക്കോടതിയെ അറിയിച്ചത്.

ALSO READ:ലോക ദത്തെടുക്കൽ ദിനം: ഇവർക്ക് വേണം സ്നേഹ വീടുകൾ

ഇതോടെയാണ് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടുള്ള കോടതി നിർദേശം. ദത്തെടുത്ത നടപടി റദ്ദാക്കി പഞ്ചാബിലെ ആശ്രമത്തിലേക്ക് കുട്ടിയെ തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും 2017 ലെ ദത്തെടുക്കൽ ചട്ടപ്രകാരം നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ച് 2022 ഡിസംബർ12 നു ഹർജി തീർപ്പാക്കുകയായിരുന്നു.

എന്നാൽ ഇതിനിടയിൽ കേന്ദ്ര സർക്കാർ ദത്തെടുക്കൽ റെഗുലേഷൻ പരിഷ്‌കരിച്ചു. ഇതനുസരിച്ച് ജില്ലാ കലക്‌ടർ മുഖേനയാണ് ദത്തെടുക്കൽ റദ്ദാക്കാൻ നടപടി സ്വീകരിക്കേണ്ടത്. തുടർന്ന് കലക്‌ടർക്ക് അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ല.

കുട്ടിയെ തിരിച്ചെടുക്കാൻ പഞ്ചാബിലെ ആശ്രമം അധികൃതരും തയ്യാറായില്ല. തുടർന്നാണ് ദമ്പതികൾ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ റിപ്പോർട്ടടക്കം ഹർജി ഈ മാസം 17 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

ALSO READ:ഭര്‍ത്താവ് ജീവപര്യന്തത്തിന് ജയിലില്‍, ഗര്‍ഭം ധരിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു ; ജാമ്യം തേടി 40കാരി കോടതിയിൽ

കുഞ്ഞിനെ ​ഗർഭം ധരിക്കാൻ യുവതി കോടതിയിൽ: ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഭർത്താവിന്‍റെ കുഞ്ഞിനെ ​ഗർഭം ധരിക്കാൻ അദ്ദേഹത്തിന് ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി നാൽപ്പതുകാരി മധ്യപ്രദേശ് ഹൈക്കോടതിയിൽ.

സംഭവത്തെ തുടർന്ന് പരാതിക്കാരിയുടെ ശാരീരിക സ്ഥിതി പരിശോധിക്കാൻ കോടതി ഒരു സംഘം ഡോക്‌ടർമാരെ നിയോ​ഗിച്ചിട്ടുണ്ട്. പരിശോധനാ സംഘത്തിന്‍റെ റിപ്പോർട്ട് കിട്ടിയ ശേഷം പ്രശ്‌നത്തിൽ തീരുമാനം കൈക്കൊള്ളാമെന്നാണ് കോടതിയുടെ നിലപാട്. അതേസമയം കേസിന്‍റെ തുടർവാദം ഈ മാസം 22ലേക്ക് മാറ്റിയിട്ടുണ്ട്.

ഭർത്താവ് ജയിലിലായതിനാൽ അമ്മയാകാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് യുവതി പരാതിയിൽ ആരോപിച്ചിട്ടുണ്ട്. അതേസമയം കേസ് പരി​ഗണിക്കവെ കുഞ്ഞുങ്ങളുണ്ടാകാനുള്ള അവകാശം ഭരണഘടനയുടെ 21ാം അനുച്ഛേദം രാജ്യത്തെ എല്ലാ പൗരൻമാർക്കും ഉറപ്പ് നൽകുന്നുണ്ടെന്ന് ജസ്‌റ്റിസ് വിവേക് അ​ഗർവാളിന്‍റെ ബെഞ്ചും പരാതിക്കാരിയുടെ അഭിഭാഷക വസന്ത് ഡാനിയേലും പരാമർശിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.