ETV Bharat / state

ഐശ്വര്യ കേരളയാത്രക്ക് അഭിവാദ്യമര്‍പ്പിച്ച പൊലീസുകാരുടെ നടപടി വിവാദമാകുന്നു; അന്വേഷണം ആരംഭിച്ചു - aishwrya kerala yatra

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് ചട്ടം. എറണാകുളം ജില്ലയിലെ അഞ്ച് പൊലീസുകാരാണ് ചട്ടലംഘനം നടത്തിയത്.

ഐശ്വര്യ കേരളയാത്രക്ക് പൊലീസുകാരുടെ അഭിവാദ്യം  രമേശ് ചെന്നിത്തല  രമേശ് ചെന്നിത്തല വാര്‍ത്തകള്‍  contoversy over police greeted ramesh chennithala  aishwrya kerala yatra  aishwrya kerala yatra news
ഐശ്വര്യ കേരളയാത്രക്ക് അഭിവാദ്യമര്‍പ്പിച്ച പൊലീസുകാരുടെ നടപടി വിവാദമാകുന്നു; അന്വേഷണം ആരംഭിച്ചു
author img

By

Published : Feb 12, 2021, 4:06 PM IST

Updated : Feb 12, 2021, 4:36 PM IST

എറണാകുളം: പ്രതിപക്ഷ നേതാവ്‌ രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രക്ക് അഭിവാദ്യമര്‍പ്പിച്ച പൊലീസുകാരുടെ നടപടി വിവാദമാകുന്നു. എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ് അനുഭാവികളായ പൊലീസുദ്യോഗസ്ഥരാണ് ചട്ടലംഘനം നടത്തിയത്.

കൊച്ചി സിറ്റി കണ്‍ട്രോള്‍ റൂം എഎസ്‌ഐ ഷിബു ചെറിയാന്‍, ജില്ലാ ഹെഡ്ക്വാര്‍ട്ടേ‍ഴ്‌സ് എഎസ്ഐ ജോസ് ആന്‍റണി, തൃപ്പൂണിത്തുറ പൊലീസ് ക്യാമ്പിലെ സിപിഒ ദിലീപ് സദാനന്ദന്‍, കല്ലൂര്‍ക്കാട് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ബിജു, കളമശ്ശേരി ക്യാമ്പിലെ സിപിഒ സില്‍ജന്‍ എന്നിവരാണ് രമേശ് ചെന്നിത്തലക്ക് അഭിവാദ്യമര്‍പ്പിക്കാനായി എറണാകുളം ഡിസിസി ഓഫീസിലെത്തിയത്.

പൊലീസ് അസോസിയേഷന്‍ മുന്‍ ഭാരവാഹികളും കോണ്‍ഗ്രസ് അനുഭാവികളുമായ പൊലീസുകാര്‍ രമേശ് ചെന്നിത്തലയെ ഷാളണിയിക്കുന്നതിന്‍റെയും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ക്കൊപ്പം നില്‍ക്കുന്നതിന്‍റെയും ചിത്രങ്ങളാണ് പുറത്തുവന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടികളുടെ പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് ചട്ടം. എന്നാൽ ഇത് പരസ്യമായി ലംഘിച്ചാണ് ഐശ്വര്യകേരള യാത്രക്ക് അഭിവാദ്യമര്‍പ്പിച്ചത്. സംഭവത്തില്‍ സംസ്ഥാന ഇന്‍റലിജന്‍സും ജില്ലാ സ്പെഷല്‍ ബ്രാഞ്ചും അന്വേഷണം തുടങ്ങി.

ഉദ്യോഗസ്ഥര്‍ ചെന്നിത്തലക്ക് അഭിവാദ്യമര്‍പ്പിക്കുന്ന ചിത്രം പൊലീസ് വാട്‌സ് അപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്‌തതോടെ എ വിഭാഗക്കാര്‍ ഇത് പ്രചരിപ്പിക്കുകയായിരുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പൊലീസുകാര്‍ക്ക് പുറമെ കാലടി സംസ്‌കൃത സര്‍വകലാശാല ജീവനക്കാരന്‍ ജോബിഷ് മാത്യുവും ചെന്നിത്തലയുടെ ജാഥക്ക് അഭിവാദ്യമര്‍പ്പിച്ച് ചട്ടലംഘനം നടത്തിയതിന്‍റെ വിവരവും പുറത്തുവന്നു. ചെന്നിത്തലക്ക് അഭിവാദ്യമര്‍പ്പിക്കുന്ന ഫോട്ടോ ഇയാള്‍ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു.

ഐശ്വര്യ കേരളയാത്രക്ക് പൊലീസുകാരുടെ അഭിവാദ്യം  രമേശ് ചെന്നിത്തല  രമേശ് ചെന്നിത്തല വാര്‍ത്തകള്‍  contoversy over police greeted ramesh chennithala  aishwrya kerala yatra  aishwrya kerala yatra news
ഐശ്വര്യ കേരളയാത്രക്ക് അഭിവാദ്യമര്‍പ്പിച്ച് കാലടി സര്‍വകലാശാല ജീവനക്കാരന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റ്

Last Updated : Feb 12, 2021, 4:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.