ETV Bharat / state

കൊച്ചിയിൽ എക്‌സൈസ് കായിക മേളയ്‌ക്കിടെ മത്സരാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

എക്‌സൈസ് ഇൻ്റലിജൻസ് വിഭാഗത്തിലെ പ്രിവൻ്റീവ്‌ ഓഫിസർ വേണുകുമാർ ആണ് മഹാരാജാസ് കോളജ് മൈതാനിയിൽ നടന്ന എക്‌സൈസ് കായിക മേളയ്‌ക്കിടെ കുഴഞ്ഞുവീണ് മരിച്ചത്

contestant died During the excise sports fair  excise sports fair  കൊച്ചി  പ്രിവൻ്റീവ്‌ ഓഫീസർ വേണുകുമാർ  എക്‌സൈസ് കായിക മേളയ്‌ക്കിടെ കുഴഞ്ഞു വീണ് മരിച്ചു  മൽസരാർഥി കുഴഞ്ഞു വീണ് മരിച്ചു  എം ബി രാജേഷ്  എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്  Excise Sports Fair kochi  Maharajas College Ground  Preventive Officer Venukumar  Ernakulam General Hospital
കൊച്ചിയിൽ എക്‌സൈസ് കായിക മേളയ്‌ക്കിടെ മൽസരാർഥി കുഴഞ്ഞു വീണ് മരിച്ചു
author img

By

Published : Feb 26, 2023, 3:49 PM IST

കൊച്ചി : എക്‌സൈസ് കായിക മേളയ്‌ക്കിടെ മത്സരാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് എക്‌സൈസ് ഇൻ്റലിജൻസ് വിഭാഗത്തിലെ പ്രിവൻ്റീവ്‌ ഓഫിസർ വേണുകുമാർ ആണ് മരിച്ചത്. രാവിലെ മഹാരാജാസ് കോളജ് മൈതാനിയിൽ നടന്ന 1500 മീറ്റർ നടത്ത മത്സരശേഷം ഗ്രൗണ്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഇതോടെ കായിക മേള നിർത്തിവച്ചു. വേണുകുമാറിൻ്റെ മൃതദേഹം എറണാകുളം ജനറലാശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്‌തശേഷം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ പൊതുദർശനത്തിന് വയ്ക്കും‌. ശേഷം പാലക്കാടേക്ക് കൊണ്ടുപോകും.

പതിനെട്ടാമത് എക്സൈസ് കായിക മേളയായിരുന്നു കൊച്ചിയിൽ നടന്നുവന്നിരുന്നത്. വേണുകുമാറിൻ്റെ അകാല നിര്യാണത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.