ETV Bharat / state

പള്ളിക്ക് സമീപം മാലിന്യ കൂമ്പാരം, പ്രതിഷേധവുമായി നാട്ടുകാര്‍ - മാലിന്യനിക്ഷേപം

നെല്ലിമറ്റം ടൗണിൽ സെന്‍റ് സെബാസ്റ്റ്യറ്റ്യൻസ് കത്തോലിക്ക ബദനി പള്ളിക്ക് സമീപമാണ് വലിയ തോതില്‍ മാലിന്യം നിക്ഷേപിക്കുന്നത്

മാലിന്യക്കൂമ്പാരം
author img

By

Published : Aug 1, 2019, 8:08 AM IST

Updated : Aug 1, 2019, 9:51 AM IST

എറണാകുളം: നെല്ലിമറ്റം ടൗണിൽ സെന്‍റ് സെബാസ്റ്റ്യറ്റ്യൻസ് കത്തോലിക്ക ബദനി പള്ളിക്ക് സമീപത്തെ വൻ മാലിന്യക്കൂമ്പാരം നാട്ടുകാരെ ദുരിതത്തിലാക്കുന്നു.

പള്ളിക്ക് സമീപം മാലിന്യ കൂമ്പാരം, പ്രതിഷേധവുമായി നാട്ടുകാര്‍

ലോഡ് കണക്കിന് മാലിന്യം കുമിഞ്ഞു കൂടുന്നത് ആരാധനക്കെത്തുന്ന വിശ്വാസികളെയും ഏറെ ബുദ്ധിമുട്ടിലാക്കുന്നു. മാലിന്യകൂനയിൽ നിന്നും മലിനജലം ദേശീയപാതക്ക് സമീപത്തെ വെള്ളക്കെട്ടിലേക്ക് ഒഴുകിയെത്തുന്നു. ഈ വെള്ളക്കെട്ടിലൂടെ നടന്നാണ് ടൗണിലെത്തുന്നവരും സമീപത്തെ സ്‌കൂളിലേക്കെത്തുന്ന നൂറ് കണക്കിന് വിദ്യാർഥികളും സഞ്ചരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്. അധികൃതര്‍ ഉടന്‍ വിഷയത്തില്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Intro:nullBody:കോതമംഗലം

നെല്ലിമറ്റം ടൗണിലെത്തുന്ന വിശ്വാസികൾക്കും നാട്ടുകാർക്കും പകർച്ചവ്യാധി സംഭാവന ചെയ്ത് കത്തോലിക്കാ പള്ളിക്കു മുന്നിലെ വൻ മാലിന്യക്കൂമ്പാര നിക്ഷേപം,
പഞ്ചായത്തിന്റെ അനാസ്ഥയെന്ന് നാട്ടുകാർ .

കോതമംഗലം: കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയോരത്ത് കവളങ്ങാട് പഞ്ചായത്ത് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നെല്ലിമറ്റം ടൗണിൽ സെന്റ് സെബാസ്റ്റ്യറ്റ്യൻസ് കത്തോലിക്ക ബദനി പള്ളിയുടെ കവാടത്തിന് അരികിലായി ലോഡ് കണക്കിന് മാലിന്യം കുമിഞ്ഞ് കൂടി കിടക്കുന്നത് മൂലം ആരാധനക്കെത്തുന്ന വിശ്വാസികൾക്ക് മൂക്ക് പൊത്തി വേണം പള്ളിയിൽ പ്രവേശിക്കാൻ. മാത്രമല്ല മഴക്കാലമായതോടെ ഇതിൽ നിന്നും മലിനജലം ടൗണിലെ ദേശീയപാതയോരത്തെ വെള്ളക്കെട്ടിൽ പതിച്ച് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന സെന്റ് ജോൺസ് ഹൈസ്കൂളിലേക്കു പോകുന്ന നൂറ് കണക്കിന് വിദ്യാർത്ഥികൾക്കും ടൗണിലെത്തുന്നവർക്കും ഇതിൽ ചവിട്ടിവേണം സഞ്ചരിക്കാൻ. ഇത് മൂലം പകർച്ചവ്യാധിയുൾപ്പെടെയുള്ള സാംക്രമിക രോഗങ്ങൾ പകരാൻ സാധ്യതയുണ്ട്. ടൗണിൽ മാലിന്യങ്ങൾ സംസ്ക്കരിക്കാനുള്ള സംവിധാനങ്ങൾ പഞ്ചായത്ത് അധികാരികളോ ആരോഗ്യ വകുപ്പോഏർപ്പെടുത്താത്തതും ഇത്തരം സാഹചര്യങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. നെല്ലിമറ്റം ടൗണിലെ ജനവാസ മേഘലയിലെ മാലിന്യ നിക്ഷേപവും ടൗണിലെ വെള്ളക്കെട്ടും ഒഴിവാക്കി സാംക്രമിക രോഗങ്ങൾ പിടിപെടാതിരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജനതാദൾ (LJ D) നേതാവ് മനോജ് ഗോപി പറഞ്ഞു .

byte- മനോജ് ഗോപി(ജനതാദൾ (LJ D) നേതാവ്)Conclusion:etv bharat- kothamangalam
Last Updated : Aug 1, 2019, 9:51 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.