ETV Bharat / state

17കാരിയെ കൂട്ട ബലാത്സംഗം ചെയ്‌തത് വിവിധ ജില്ലകളില്‍ കൊണ്ടുപോയി: അന്വേഷണം ഊര്‍ജിതം - എറണാകുളം പോക്‌സോ കേസ്

പ്രായപൂര്‍ത്തിയാകാത്ത ഒറ്റപ്പാലം സ്വദേശിയായ പെണ്‍കുട്ടിയെയാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. എട്ടോളം സ്ഥലങ്ങളിലെത്തിച്ച് പ്രതികൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതായാണ് പൊലീസ് കണ്ടെത്തല്‍. കേസില്‍ കൂടുതല്‍ പ്രതികള്‍ പിടിയിലാകാൻ സാധ്യതയുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു പറഞ്ഞു

Minor Girl gang rape case Ernakulam  Commissioner CH Nagaraju  CH Nagaraju  Ernakulam POCSO case  Minor Girl gang rape case  കൂട്ട ബലാത്സംഗം  കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു  സി എച്ച് നാഗരാജു  എറണാകുളം പോക്‌സോ കേസ്  പോക്‌സോ കേസ്
17കാരിയെ കൂട്ട ബലാത്സംഗം ചെയ്‌തത് വിവിധ ജില്ലകളില്‍ കൊണ്ടുപോയി: അന്വേഷണം ഊര്‍ജിതം
author img

By

Published : Nov 17, 2022, 1:52 PM IST

Updated : Nov 17, 2022, 3:11 PM IST

എറണാകുളം: പ്രായപൂർത്തിയാകാത്ത ഒറ്റപ്പാലം സ്വദേശിനിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ അന്വേഷണം തുടരുകയാണന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു. വളരെ ഗൗരവമായ പോക്സോ കേസാണിത്. ഈ കേസിൽ കൂടുതൽ പ്രതികൾ പിടിയിലാകാൻ സാധ്യതയുണ്ട്.

കമ്മിഷണര്‍ സി എച്ച് നാഗരാജു പ്രതികരിക്കുന്നു

എട്ടോളം സ്ഥലങ്ങളിലെത്തിച്ച് പ്രതികൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കി. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നാല് കേസും പാലാരിവട്ടം സ്റ്റേഷനിൽ മൂന്നു കേസുകളുമാണ് കൊച്ചിയിൽ രജിസ്റ്റർ ചെയ്‌തത്. ഏഴു കേസുകളിൽ പ്രതികൾ വ്യത്യസ്‌തരാണെങ്കിലും ചില പ്രതികൾ എല്ലാ കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നും കമ്മിഷണർ വക്തമാക്കി.

പ്രതികളിൽ രണ്ടു പേർക്ക് എല്ലാ കേസുകളിലും പങ്കുണ്ട്. ഇവർക്ക് പുറമെ ഒരോ കേസിലും ഒരാൾ വീതമാണ് പ്രതിസ്ഥാനത്ത് ഉള്ളത്. ഈ കേസുകളിൽ എല്ലാ പ്രതികളെയും അറസ്റ്റു ചെയ്‌ത് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കും. വേറെ ജില്ലകളിലെത്തിച്ചും സമാനമായ രീതിയിൽ പീഡിപ്പിച്ചതായാണ് സംശയിക്കുന്നത്. അതതു ജില്ലകളിലെ പൊലീസിന് വിവരം കൈമാറിയിട്ടുണ്ട്.

മുഖ്യപ്രതി നേരത്തെ സമാനമായ കേസിൽ ഉൾപ്പെട്ടയാളാണ്. പ്രതിസ്ഥാനത്ത് ഒരു സ്‌ത്രീ കൂടി ഉൾപ്പെടുന്നുവെന്നത് ഗൗരവമാണ്. കേസിനാസ്‌പദമായ സംഭവം കൊച്ചിയിൽ നടന്നതിനാലാണ് ഇവിടെ കേസ് രജിസ്റ്റർ ചെയ്‌തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ സംഭവത്തിൽ ഒറ്റപ്പാലം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തിയതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു വ്യക്തമാക്കി.

Also Read: 17കാരിയെ ലഹരി നൽകി പീഡിപ്പിച്ച 9 പേർ അറസ്റ്റിൽ, 12 പേർക്കായുള്ള തെരച്ചിൽ തുടരുന്നു

Last Updated : Nov 17, 2022, 3:11 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.