കൊച്ചി: ജില്ലയിലെ പൊതുജന സേവനം മെച്ചപ്പെടുത്തുന്നതിനും ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും നൂതന പദ്ധതികള്‍ ആവിഷ്കരിച്ച് എറണാകുളം ജില്ല കലക്ടര്‍ എസ് സുഹാസ്. കലക്ടറേറ്റിലെത്തുന്ന പൊതുജനങ്ങളോടുള്ള പെരുമാറ്റം അടിസ്ഥാനമാക്കി പൊതുജനങ്ങളില്‍നിന്നും അഭിപ്രായം ശേഖരിച്ച് മികച്ച ജീവനക്കാരനെ മാസം തോറും കണ്ടെത്തും. അതിനായി കലക്ടറേറ്റ് അന്വേഷണ കൗണ്ടറിനു സമീപത്തായി നാമനിര്‍ദ്ദേശപെട്ടി സ്ഥാപിച്ചു. ഇവരില്‍ നിന്നും മികച്ച ജീവനക്കാരനെ കണ്ടെത്തി 'കലക്ടേഴ്‌സ് എംപ്ലോയി ഓഫ് ദ മന്ത് 'പുരസ്‌കാരം നല്‍കും. കലക്ടറേറ്റിലെത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കിരിക്കാന്‍ പ്രധാന കവാടത്തോടുചേര്‍ന്ന് ഇരിപ്പിടസൗകര്യമൊരുക്കും. റവന്യൂ വാഭാഗത്തെ പൂര്‍ണമായും ഇ- പേപ്പര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന് ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കലക്ടറേറ്റ് പരിസരത്ത് കാടുമൂടി നശിക്കുന്ന വാഹനങ്ങള്‍ നീക്കാന്‍ നടപടി തുടങ്ങി. വെള്ളിയാഴ്ച ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക ശുചീകരണ യജ്ഞം നടത്തും.
ജില്ലാ ഭരണ സിരാകേന്ദ്രത്തിന്‍റെ മുഖം മാറ്റാനൊരുങ്ങി കലക്ടർ എസ് സുഹാസ്
റവന്യൂ ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് 'കലക്ടേഴ്‌സ് എംപ്ലോയി ഓഫ് ദ മന്ത് 'പുരസ്‌കാരം ഏര്‍പ്പെടുത്തി
കൊച്ചി: ജില്ലയിലെ പൊതുജന സേവനം മെച്ചപ്പെടുത്തുന്നതിനും ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും നൂതന പദ്ധതികള്‍ ആവിഷ്കരിച്ച് എറണാകുളം ജില്ല കലക്ടര്‍ എസ് സുഹാസ്. കലക്ടറേറ്റിലെത്തുന്ന പൊതുജനങ്ങളോടുള്ള പെരുമാറ്റം അടിസ്ഥാനമാക്കി പൊതുജനങ്ങളില്‍നിന്നും അഭിപ്രായം ശേഖരിച്ച് മികച്ച ജീവനക്കാരനെ മാസം തോറും കണ്ടെത്തും. അതിനായി കലക്ടറേറ്റ് അന്വേഷണ കൗണ്ടറിനു സമീപത്തായി നാമനിര്‍ദ്ദേശപെട്ടി സ്ഥാപിച്ചു. ഇവരില്‍ നിന്നും മികച്ച ജീവനക്കാരനെ കണ്ടെത്തി 'കലക്ടേഴ്‌സ് എംപ്ലോയി ഓഫ് ദ മന്ത് 'പുരസ്‌കാരം നല്‍കും. കലക്ടറേറ്റിലെത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കിരിക്കാന്‍ പ്രധാന കവാടത്തോടുചേര്‍ന്ന് ഇരിപ്പിടസൗകര്യമൊരുക്കും. റവന്യൂ വാഭാഗത്തെ പൂര്‍ണമായും ഇ- പേപ്പര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന് ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കലക്ടറേറ്റ് പരിസരത്ത് കാടുമൂടി നശിക്കുന്ന വാഹനങ്ങള്‍ നീക്കാന്‍ നടപടി തുടങ്ങി. വെള്ളിയാഴ്ച ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക ശുചീകരണ യജ്ഞം നടത്തും.
ജില്ലയുടെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതോടൊപ്പംതന്നെ കളക്ടറേറ്റിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ജില്ലാ കളക്ടര്‍ എസ്.സുഹാസ്
ജില്ലാ കളക്ടറായി ചാര്‍ജ്ജെടുത്ത ആദ്യ ആഴ്ചയില്‍ത്തന്നെ കളക്ടറേറ്റ് റവന്യൂ വിഭാഗത്തിലെ ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തി ഹാജര്‍നിലയുംമറ്റും പരിശോധിച്ച അദ്ദേഹം റവന്യൂ ജീവനക്കാരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് 'കളക്ടേഴ്‌സ് എംപ്ലോയി ഓഫ് ദ മന്ത് 'പുരസ്‌കാരം ഏര്‍പ്പെടുത്തി. കളക്ടറേറ്റിലെത്തുന്ന പൊതുജനങ്ങളോടുള്ള പെരുമാറ്റം അടിസ്ഥാനമാക്കി പൊതുജനങ്ങളില്‍നിന്നും അഭിപ്രായം ശേഖരിച്ച് മികച്ച ജീവനക്കാരനെ മാസം തോറും കണ്ടെത്തും. അതിനായി കളക്ടറേറ്റ് അന്വേഷണ കൗണ്ടറിനു സമീപത്തായി നാമനിര്‍ദ്ദേശപെട്ടി സ്ഥാപിച്ചു.
കളക്ടറേറ്റ് പരിസരത്ത് കാടുമൂടി നശിക്കുന്ന വാഹനങ്ങള്‍ നീക്കാന്‍ നടപടി തുടങ്ങിക്കഴിഞ്ഞു. അദ്ദേഹം നേരിട്ടെത്തി വാഹനങ്ങളുടെ സ്ഥിതിഗതികള്‍ വിലയിരുത്തി. കേസുകളിലുള്‍പ്പെട്ടവയൊഴികെയുള്ളവ അതേ നിലയില്‍ ലേലം ചെയ്യാന്‍ വേണ്ട നടപടികളെടുക്കാന്‍ ആര്‍ടിഒയ്ക്ക് നിര്‍ദ്ദേശം നല്‍കി. ഇവയുടെ കണക്കെടുപ്പ് നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു.
കളക്ടറേറ്റിലെത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കിരിക്കാന്‍ പ്രധാന കവാടത്തോടുചേര്‍ന്ന് ഇരിപ്പിടസൗകര്യമൊരുക്കും.
റവന്യൂ വാഭാഗത്തെ പൂര്‍ണ്ണമായും ഇ- പേപ്പര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന് ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതോടെ എല്ലാം ഇ- പേപ്പര്‍ ആവുകയും കടലാസിന്റെ ഉപഭോഗം കുറയുകയും ചെയ്യും.
.കളക്ടറേറ്റ് പരിസരത്ത് പ്രവര്‍ത്തനരഹിതമായിക്കിടക്കുന്ന മഴവെഴള്ള സംഭരണി പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടിയെടുക്കും. പ്രായോജകരെ കണ്ടെത്തി സംഭരണി നന്നാക്കുകയും പ്രവര്‍ത്തനം പുനരാരംഭിക്കുകയും ചെയ്യും.
കളക്ടറേറ്റ് പരിസരം ശുചീകരിക്കാന്‍ ജൂലൈ അഞ്ചിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക ശുചീകരണ യജ്ഞം നടത്തും. ജീവനക്കാരുടെ പ്രവര്‍ത്തി സമയം അപഹരിക്കാതെ സന്നദ്ധപ്രവര്‍ത്തകരുടെ സേവനം പ്രയോജനപ്പെടുത്തി കളക്ടറേറ്റ് പരിസരം വൃത്തിയാക്കും. കാര്യക്ഷമമായ ഇടപെടൽ നടത്തി ജില്ലാ ഭരണ കേന്ദ്രത്തിന്റെ മുഖം മാറ്റാനൊരുങ്ങുകയാണ് കളക്ടർ എസ്.സു ഹാസ്.
Etv Bharat
Kochi
Conclusion: