കൊച്ചി: തീരസംരക്ഷണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് ജില്ലാ കലക്ടര്‍ എസ് സുഹാസ് വീണ്ടും ചെല്ലാനത്തെത്തി. ചെല്ലാനത്ത് നടപ്പാക്കുന്ന പ്രവർത്തനങ്ങള്‍ നേരിട്ട് വിലയിരുത്താനാണ് കലക്ടര്‍ എത്തിയത്.
4450 ജിയോ ബാഗുകൾ വാങ്ങിയതിൽ 3675 ബാഗുകൾ വിവിധയിടങ്ങളിലായി വിതരണം ചെയ്തതായി ഇറിഗേഷൻ വകുപ്പ് അധികൃതർ കലക്ടറെ അറിയിച്ചു. ബാക്കിയുള്ള 775 ബാഗുകൾ അടിയന്തര ആവശ്യങ്ങൾക്ക് വേണ്ടി ഫോർട്ട്കൊച്ചി താലൂക്ക് ഓഫീസിൽ കരുതലായി സൂക്ഷിച്ചിരിക്കുകയാണ്. ജിയോ ടെക്സ്റ്റൈൽ ട്യൂബുകളുടെ ജോലി ഉടൻ തന്നെ ആരംഭിക്കുന്നതിനുള്ള എല്ലാ പിന്തുണയും ജില്ലാഭരണകൂടം നൽകുമെന്ന് കലക്ടര്‍ എസ് സുഹാസ് പറഞ്ഞു. മത്സ്യത്തൊഴിലാളിയായ മാർട്ടിൻ കുട്ടപ്പശ്ശേരിയുടെ വീട്ടിൽ നിന്നാണ് കലക്ടര്‍ ഉച്ചഭക്ഷണം കഴിച്ചത്. ജിയോ ബാഗ് നിറയ്ക്കുന്ന സന്നദ്ധ പ്രവർത്തനത്തിേലേര്‍പ്പെട്ട സെന്‍റ്. ആൽബർട്ട്സ്, സെന്റ്. തെരേസാസ് കോളജുകളിലെ വിദ്യാർഥികളെ കലക്ടർ അഭിനന്ദിച്ചു.