ETV Bharat / state

നെടുമ്പാശ്ശേരിയില്‍ ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വർണം കസ്‌റ്റംസ് പിടികൂടി; പിടിയിലാകുന്നത് ദേഹപരിശോധനയില്‍

ക്യാപ്‌സൂള്‍ രൂപത്തില്‍ സ്വര്‍ണം ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പാലക്കാട്, തൃശൂർ സ്വദേശികളെ കസ്‌റ്റംസ് പിടികൂടുന്നത്

Cochin International Airport  Customs caught gold from smugglers  Customs caught gold  smugglers  physical examination  നെടുമ്പാശ്ശേരി  സ്വർണം കസ്‌റ്റംസ് പിടികൂടി  പിടിയിലാകുന്നത് ദേഹപരിശോധനയില്‍  സ്വര്‍ണം  പാലക്കാട്  തൃശൂർ  കസ്‌റ്റംസ്  നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം
നെടുമ്പാശ്ശേരിയില്‍ ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വർണം കസ്‌റ്റംസ് പിടികൂടി
author img

By

Published : Apr 29, 2023, 3:19 PM IST

എറണാകുളം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തുടർച്ചയായ രണ്ടാം ദിവസവും യാത്രക്കാരിൽ നിന്നും കസ്‌റ്റംസ് സ്വർണം പിടികൂടി. രണ്ട് ദിവസങ്ങളിലായി അനധികൃതമായി കടത്തിയ ഒരു കോടിയിലേറെ വില വരുന്ന സ്വർണമാണ് കസ്‌റ്റംസ് പിടിച്ചെടുത്തത്. പാലക്കാട്, തൃശൂർ സ്വദേശികളായ യാത്രക്കാരാണ് സ്വർണക്കടത്ത് കേസിൽ പിടിയിലായത്.

ഇകെ 532 വിമാനത്തിൽ ദുബായിൽ നിന്നെത്തിയ തൃശൂർ സ്വദേശിയായ നിസാമുദ്ധീന്‍ എന്ന യാത്രക്കാരന്‍റെ ദേഹപരിശോധനയിലാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ച 1063.25 ഗ്രാം ഭാരമുള്ള നാല് ഗുളിക മാതൃകയിലുളള സംയുക്ത രൂപത്തിലുള്ള സ്വർണം കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണന്ന് കസ്‌റ്റംസ് അറിയിച്ചു. പിടികൂടിയ സ്വർണത്തിന്‍റെ മൂല്യം 57 ലക്ഷമാണെന്നാണ് പ്രാഥമികമായി കണക്കാക്കുന്നത്. കൊച്ചിൻ കസ്‌റ്റംസ് എഐയു ബാച്ചിലെ ഉദ്യോഗസ്ഥരാണ് സ്വർണം പിടിച്ചെടുത്തത്.

മുമ്പും സമാനരീതിയില്‍ കടത്ത്: സമാനമായ രീതിയിൽ വെള്ളിയാഴ്‌ചയും സ്വർണം പിടികൂടിയിരുന്നു. ദുബായിൽ നിന്ന് എഐ 934 നമ്പർ വിമാനത്തിൽ എത്തിയ പാലക്കാട് സ്വദേശിയായ സുബൈർ സുലൈമാനിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഈ യാത്രക്കാരന്‍റെ ദേഹപരിശോധനയിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച 835.79 ഗ്രാം ഭാരമുള്ള സംയുക്ത രൂപത്തിലുള്ള മൂന്ന് ക്യാപ്‌സ്യൂളുകളാണ് കണ്ടെടുത്തത്. ഈ സ്വർണത്തിന് 44 ലക്ഷമാണ് വില കണക്കാക്കിയത്.

Also read: കരിപ്പൂരില്‍ 4 ദിവസത്തിനിടെ പിടിച്ചത് ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണവും വിദേശ കറന്‍സികളും

പാദങ്ങളില്‍ സ്വര്‍ണവുമായെത്തി, കുരുങ്ങി: അതേസമയം സ്വർണക്കടത്ത്‌ സംഘങ്ങൾ ഒരു ഇടവേളയ്ക്ക് ശേഷം നെടുമ്പാശ്ശേരി എയർപോർട്ട് കേന്ദ്രീകരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കസ്‌റ്റംസ് തുടർച്ചയായി നടത്തുന്ന സ്വർണ വേട്ടകൾ. കസ്‌റ്റംസിന്‍റെ കണ്ണുവെട്ടിക്കുന്നതിന് വ്യത്യസ്‌തമായ രീതികളാണ് കടത്തുസംഘങ്ങൾ സ്വീകരിക്കുന്നത്. സ്വർണം മുക്കിയ തോർത്ത് മുണ്ട്, സ്വർണ പാദുകം, സ്വർണ ബട്ടൻ എന്നിവയും യാത്രക്കാരിൽ നിന്നും കസ്‌റ്റംസ് പിടികൂടിയിരുന്നു. ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിൽ വരെ ഒളിപ്പിച്ച് കടത്തിയ സ്വർണവും കസ്‌റ്റംസ് പിടികൂടിയിരുന്നു. എന്നാൽ ഇത്തരം സ്വർണക്കടത്ത് കേസുകളിൽ കാരിയർ മാത്രമാണ് പിടിയിലാകുന്നത്.ഇവ കടത്തുന്നതിന് പിന്നിൽ പ്രവർത്തിച്ചവർ തന്നെ പിഴയടച്ച് ഇവരെ പുറത്തെത്തിക്കുകയും ചെയ്യും. സ്വർണക്കടത്തിന് പിന്നിൽ പ്രവർത്തിക്കുന്നവരിലേക്ക് അന്വേഷണമെത്തുന്നില്ലെന്ന വിമർശനവും ശക്തമാണ്.

അടുത്തിടെ സ്വർണം പേസ്റ്റ് രൂപത്തിലാക്കി ഇരു കാൽപാദങ്ങളോട് ഒട്ടിച്ചു ചേർത്ത് കടത്തിയ സംഭവത്തില്‍ യാത്രക്കാരനെ കസ്‌റ്റംസ് പിടികൂടിയിരുന്നു. 78 ലക്ഷം രൂപ വില വരുന്ന 1762 ഗ്രാം സ്വർണമാണ് കസ്‌റ്റംസ് പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശി ദിൽഷാദാണ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഷാർജയിൽ നിന്നുമെത്തിയ ഇയാൾ ഇരു കാൽപാദങ്ങളുടെയും താഴെയാണ് അതിവിദഗ്‌ദമായി സ്വർണം ചേർത്തുവച്ചിരുന്നത്. തുടർന്ന് ടേപ്പുപയോഗിച്ച് സ്വർണം തിരിച്ചറിയാത്ത വിധം ഭദ്രമായി പൊതിഞ്ഞ് സോക്‌സും ഷൂസും ധരിക്കുകയായിരുന്നു. ഇയാളുടെ നടത്തത്തിൽ സംശയം തോന്നിയ കസ്‌റ്റംസുകാർ ഷൂസ് അഴിപ്പിച്ച് പരിശോധിച്ചതോടെയാണ് പിടിയിലാകുന്നത്.

Also read: സ്വർണക്കട്ടികൾക്ക് മുകളിൽ മെർക്കുറി പൂശിയും, അടിവസ്‌ത്രത്തില്‍ ഒളിപ്പിച്ചും കടത്ത് ; ഒടുവില്‍ പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.