ETV Bharat / state

നഗരത്തെ ചുവപ്പണിയിച്ച‌് സിഐടിയു ജില്ലാ സമ്മേളനം

ആയിരങ്ങളാണ‌് പൊതുസമ്മേളനത്തിൽ അണി ചേർന്നത‌്. സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ പൊതുസമ്മേളനം ഉദ‌്ഘാടനം ചെയ‌്തു.

സിഐടിയു ജില്ലാ സമ്മേളനം
author img

By

Published : Nov 20, 2019, 12:31 AM IST

കൊച്ചി: തൊഴിലാളിവർഗത്തിന‌് പുതിയ ദിശാബോധം പകർന്ന‌് പുതിയ സമര പോരാട്ടങ്ങളെ ഓർമിപ്പിച്ച‌ സിഐടിയു സമ്മേളനത്തിന‌് ഉജ്വല സമാപനം. കേന്ദ്ര സർക്കാരിന്‍റെ തെറ്റായ നയങ്ങൾക്കെതിരെ ഒറ്റക്കെട്ടായി അണി ചേരാനും തൊഴിലാളികൾക്കൊപ്പം നിൽക്കുന്ന സംസ്ഥാന സർക്കാരിനെ ശക്തിപ്പെടുത്താനും ആഹ്വാനം ചെയ‌്താണ‌് പതിനാറാം ജില്ലാ സമ്മേളനം പെരുമ്പാവൂരിന്‍റെ മണ്ണിൽ സമാപിച്ചത‌്.

ആയിരങ്ങളാണ‌് പൊതുസമ്മേളനത്തിൽ അണി ചേർന്നത‌്. പൊതുസമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ ഉദ‌്ഘാടനം ചെയ‌്തു. ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവ് മുഖ്യപ്രഭാഷണം നടത്തി. സിഐടിയു ജില്ലാ പ്രസിഡന്‍റ് പി ആർ മുരളീധരൻ അധ്യക്ഷനായി.

Intro:സമ്മേളനംBody:നഗരത്തെ ചുവപ്പണിയിച്ച‌് സിഐടിയു ജില്ലാ സമ്മേളനം

കൊച്ചി:
തൊഴിലാളിവർഗത്തിന‌് പുതിയ ദിശാബോധം പകർന്ന‌്, പുതിയ സമര പോരാട്ടങ്ങളെ ഓർമിപ്പിച്ച‌് സിഐടിയു സമ്മേളനത്തിന‌് ഉജ്വല സമാപനം. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ഒറ്റക്കെട്ടായി അണി ചേരാനും തൊഴിലാളികൾക്കൊപ്പം നിൽക്കുന്ന സംസ്ഥാന സർക്കാരിനെ ശക്തിപ്പെടുത്താനും ആഹ്വാനം ചെയ‌്താണ‌് പതിനാറാം ജില്ലാ സമ്മേളനം പെരുമ്പാവൂരിന്റെ മണ്ണിൽ സമാപിച്ചത‌്.
ചൊവ്വാഴ്‌ച വൈകിട്ട്‌ നാലിന്‌ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽനിന്ന്‌ ആരംഭിച്ച തൊഴിലാളി റാലി പൊതുസമ്മേളന വേദിയായ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ( പി ആർ ശിവൻ നഗർ) സമാപിച്ചു. ആയിരങ്ങളാണ‌് പൊതുസമ്മേളനത്തിൽ അണി ചേർന്നത‌്. വിവിധ മേഖലകളിലെ തൊഴിലാളികൾ ഒരേ മനസ്സോടെ ചെങ്കൊടികളുമായി റാലിയിൽ അണി നിരന്നു. ബാൻഡ‌് മേളവും നാസിക‌് ഡോലും വിവിധ കലാരൂപങ്ങളും പ്രകടനത്തിന‌് ചാരുത പകർന്നു. മുദ്രാവാക്യം വി‌ളികളോടെയും കരിമരുന്ന‌് പ്രകടനത്തോടെയുമാണ‌് റാലിയെ പൊതുസമ്മേളന വേദിയിലേയ‌്ക്ക‌് വരവേറ്റത‌്. ജീവൻ കൊടുത്തും തങ്ങളുടെ പ്രിയപ്പെട്ട തൊഴിലാളി പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുമെന്ന‌് ആഹ്വാനം ചെയ‌്തു കൊണ്ട‌് മുദ്രാവാക്യം വിളികൾ മുഴങ്ങി.
പൊതസമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ‌്ഘാടനം ചെയ‌്തു. ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവ് മുഖ്യപ്രഭാഷണം നടത്തി. സിഐടിയു ജില്ലാ പ്രസിഡന്റ‌് പി ആർ മുരളീധരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി കെ മണിശങ്കർ സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ പി എം സലീം നന്ദിയും പറഞ്ഞു. കെ ചന്ദ്രപിള്ള‌‌, കെ പി സഹദേവൻ, കെ എൻ ഗോപിനാഥ‌്, അലി അക‌്ബർ, സി കെ പരീത‌്, സതി ജയകൃഷ‌്ണൻ, എ പി ലൗലി, ടി വി സൂസൻ തുടങ്ങിയവർ പങ്കെടുത്തു.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.