ETV Bharat / state

പൗരത്വ ഭേദഗതി നിയമം; കൊച്ചിയിലെ റിസര്‍വ് ബാങ്ക് ആസ്ഥാനത്തേക്ക് ലോങ് മാര്‍ച്ച് - Kochi RBI office

എറണാകുളം രാജേന്ദ്ര മൈതാനിയിൽ നിന്ന് ആരംഭിച്ച ലോങ് മാര്‍ച്ച് ആർബിഐ ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു

പൗരത്വ നിയമ ഭേദഗതി  വിദ്യാർഥികൾ ലോങ്ങ് മാർച്ച് സംഘടിപ്പിച്ചു  കൊച്ചി ആർബിഐ ഓഫീസ്  ജാമിയ വിദ്യാർഥി അബ്ദുൽ ഹമീദ്  Citizenship Law Amendment  Kochi RBI office  students organized a long march
പൗരത്വ നിയമ ഭേദഗതി
author img

By

Published : Dec 18, 2019, 11:42 PM IST

Updated : Dec 19, 2019, 1:56 AM IST

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ കൊച്ചിയിലെ റിസര്‍വ് ബാങ്ക് കാര്യാലയത്തിലേക്ക് ലോങ് മാർച്ച് നടത്തി. എറണാകുളം രാജേന്ദ്ര മൈതാനിയിൽ നിന്ന് ആരംഭിച്ച ലോങ് മാർച്ച് ആർബിഐ ഓഫീസിന് സമീപത്ത് പൊലീസ് തടഞ്ഞു. തുടര്‍ന്ന് വിദ്യാർഥികൾ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു.

പൗരത്വ ഭേദഗതി നിയമം; കൊച്ചിയിലെ റിസര്‍വ് ബാങ്ക് ആസ്ഥാനത്തേക്ക് ലോങ് മാര്‍ച്ച്

സ്വാതന്ത്ര്യസമരത്തിന് സമാനമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് ജാമിയ കോളജ് വിദ്യാർഥി അബ്ദുൽ ഹമീദ് പറഞ്ഞു. കക്ഷിരാഷ്ട്രീയമില്ലാതെ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തെ മത തീവ്രവാദികൾ നടത്തുന്ന പരിപാടിയായി ചിത്രീകരിക്കാൻ എസ്എഫ്ഐ ശ്രമിച്ചതായും വ്യാഴാഴ്ച നടത്താനിരുന്ന എസ്എഫ്ഐയുടെ പ്രതിഷേധ പരിപാടി ബുധനാഴ്ച തന്നെ തങ്ങള്‍ നടത്തിയതാണ് എസ്.എഫ്.ഐയെ പ്രകോപിപ്പിച്ചതെന്നും പരിപാടിയുടെ സംഘാടകരായ വിദ്യാർഥികൾ ആരോപിച്ചു.

Intro:

Body:പൗരത്വ നിയമ ഭേദഗതിയ്ക്ക് എതിരായ പ്രതിഷേധങ്ങൾ രാജ്യത്താകമാനം വ്യാപിക്കുമ്പോൾ പ്രതിഷേധവുമായി വിദ്യാർത്ഥികൾ കൊച്ചി ആർബിഐ ഓഫീസിലേക്ക് ലോങ്ങ് മാർച്ച് സംഘടിപ്പിച്ചു. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ലോങ് മാർച്ചിൽ നിരവധിപേരാണ് അണിചേർന്നത്. എറണാകുളം രാജേന്ദ്ര മൈതാനിയിൽ നിന്നും ആരംഭിച്ച ലോങ്ങ് മാർച്ച് ആർബിഐ ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. പിന്നീട് പ്രതിഷേധവുമായി എത്തിയ വിദ്യാർത്ഥികൾ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

hold visuals

നിലവിൽ വിദ്യാർഥികൾക്കെതിരെ ജാമിയ കോളേജിൽ ഉൾപ്പെടെ നടക്കുന്ന വികാരത്തെ ഒതുക്കാൻ ഡൽഹി പോലീസ് ശ്രമിച്ചാൽ അത് നടക്കില്ലെന്നും സ്വാതന്ത്ര്യസമരത്തിന് സമാനമായ അവസ്ഥയാണ് നിലവിലുള്ളതെന്നും രാജ്യത്തെ ഭരണഘടനയെ സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ടുപോകുമെന്നും പ്രതിഷേധത്തിൽ പങ്കെടുത്ത ജാമിയ വിദ്യാർത്ഥി അബ്ദുൽ ഹമീദ് പറഞ്ഞു.

byte ( അബ്ദുൽ ഹമീദ്, ജാമിയ വിദ്യാർത്ഥി)

അതേസമയം കക്ഷിരാഷ്ട്രീയമില്ലാതെ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തിയ ഈ പ്രതിഷേധത്തെ മത വർഗ്ഗ തീവ്രവാദികൾ നടത്തുന്ന പരിപാടിയായി ചിത്രീകരിക്കാൻ എസ്എഫ്ഐ ശ്രമിച്ചതായി പരിപാടിയുടെ സംഘാടകരായ വിദ്യാർഥികൾ ആരോപിച്ചു.

byte 1 ( ഷംന ഷെറിം, എറണാകുളം ലോ കോളേജ് വിദ്യാർഥിനി)

byte 2 ( അർഹാം ഷാ, മഹാരാജാസ് കോളേജ് വിദ്യാർഥി)

ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുന്നത് വർഗീയവാദികൾ ആണെന്ന് ചൂണ്ടിക്കാട്ടി മഹാരാജാസ് കോളേജ് യൂണിയൻ പ്രസ്താവന ഇറക്കിയതായും വിദ്യാർഥികൾ ആരോപിച്ചു. നാളെ നടത്താനിരുന്ന എസ്എഫ്ഐ പരിപാടി ഇന്നു തന്നെ നടത്താൻ നിശ്ചയിച്ചതും ഇതിന്റെ ഭാഗമായിട്ടാണെന്നും വിദ്യാർഥികൾ പറയുന്നു. അതേസമയം ക്യാമ്പസുകളിൽ വിദ്യാർത്ഥികൾക്കെതിരെ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ പിന്തുണയാണ് കോളേജുകളിൽ നിന്നും ഉയരുന്നത്.

ETV Bharat
Kochi

Conclusion:
Last Updated : Dec 19, 2019, 1:56 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.