എറണാകുളം: ജനകീയ പ്രതിഷേധങ്ങളെ അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന ബിജെപി സര്ക്കാരിന്റെ ഫാസിസ്റ്റ് മുഖം രാജ്യം കണ്ടുകൊണ്ടിരിക്കുകയാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ താലൂക്ക് മഹല്ല് ഏകോപന സമിതി സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസിന്റെ പ്രഖ്യാപിത അജന്‍ഡ നടപ്പാക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരെയും മാധ്യമ സാതന്ത്യ്രത്തെയും പൊലീസിനെ ഉപയോഗിച്ച് തടയാനുള്ള ശ്രമം രാജ്യത്തെ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. ജനാധിപത്യ ഇന്ത്യയില്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും ഒറ്റപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മഹല്ല് ഏകോപന സമിതി ചെയര്‍മാന്‍ പി.എം അമീറലി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കെ.എം.അബ്ദുല്‍ മജീദ്, സെന്‍ട്രല്‍ ജുമാ മസ്ജിദ് ഇമാം ഷിഹാബുദ്ദീന്‍ ഫൈസി, എല്‍ദോ എബ്രഹാം എം.എല്‍.എ, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. കെ.എസ് മധുസൂദനന്‍, രാഹുല്‍ ഈശ്വര്‍, മുന്‍ എം.എല്‍.എമാരായ ജോസഫ് വാഴക്കന്‍, ജോണി നെല്ലൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.