ETV Bharat / state

തിരുപ്പിറവി ആഘോഷിച്ച് വിശ്വാസി സമൂഹം: ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥന - തിരുപ്പിറവിയുടെ സന്ദേശവുമായി

ദേവാലയങ്ങളില്‍ പാതിര കുര്‍ബാന അടക്കമുള്ള പ്രാര്‍ഥന ശുശ്രൂക്ഷകള്‍ നടന്നു.

christmas celebrations  x'mas news  ഇന്ന് ക്രിസ്‌മസ്  തിരുപ്പിറവിയുടെ സന്ദേശവുമായി  ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥന
ഇന്ന് ക്രിസ്‌മസ്
author img

By

Published : Dec 25, 2021, 1:03 PM IST

എറണാകുളം: തിരുപ്പിറവിയുടെ സന്ദേശവുമായി ഇന്ന് ക്രിസ്‌മസ്. ലോകമെമ്പാടുമുള്ള ക്രിസ്‌തുമത വിശ്വാസികൾ ഉണ്ണിയേശുവിന്‍റെ പിറവി ദിനം ആഘോഷിക്കുകയാണ്. സ്നേഹവും സമാധാനവുമാണ് ക്രിസ്തുമസ് സമൂഹത്തിന് പകർന്നു നൽകുന്നത്.

ക്രിസ്‌മസ്

ബെത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ കരുണയുടെയും ശാന്തിയുടെയും സന്ദേശവുമായി പിറന്നു വീണ യേശു ലോക രക്ഷയ്ക്കുവേണ്ടിയാണ് തന്‍റെ ജീവിതം സമർപ്പിച്ചത്. തിരുപ്പിറവി ശുശ്രൂഷകള്‍ക്കായി ലോകമെമ്പാടും ആയിരക്കണക്കിന് വിശ്വാസികള്‍ ദേവാലയങ്ങളില്‍ ഒത്തുചേര്‍ന്നു. ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാന അടക്കമുള്ള പ്രാര്‍ഥനാ ശുശ്രൂക്ഷകള്‍ നടന്നു.

സിറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ നടന്ന ചടങ്ങുകൾക്ക് നേതൃത്വം നൽകി. കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങൾക്കിടെയാണ് ഇത്തവണ കർദ്ദിനാൾ ക്രിസ്മസ് ആഘോഷം സഭ ആസ്ഥാനത്തേക്ക് മാറ്റിയത്.

സിനഡ് തീരുമാന പ്രകാരമുള്ള അൾത്താര അഭിമുഖ കുർബാനയാണ് ഇവിടെ നടന്നത്. എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനമായ സെന്റ് മേരീസ്‌ ബാസിലിക്കയിൽ നടന്ന പാതിരാ കുർബാനയ്ക്ക് വികാരി ഫാദർ ഡേവിസ് കർമികത്വം വഹിച്ചു. ഉണ്ണിയേശുവിന്റെ തിരു സ്വരൂപവുമായി വികാരി ദേവാലയത്തിലേക്കു പ്രവേശിച്ചു.

ALSO READ രാജ്യത്തിന് ക്രിസ്‌മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

തുടർന്ന് അൽത്താരക്ക് സമീപം ഉണ്ണിയേശുവിനെ പ്രതിഷ്ഠിച്ചു. സിനഡ് തീരുമാനത്തിൽ നിന്നും വ്യത്യസ്ഥമായി ഇവിടെ ജനാഭിമുഖ കുർബാന തന്നെയാണ് നടന്നത്. വരാപ്പുഴ അതിരൂപതക്ക് കിഴിലുള്ള കത്തിഡ്രൽ ദേവാലയമായ സെന്‍റ് ഫ്രാൻസിസ് അസിസിയിൽ വരാപ്പുഴ അതിരൂപത അർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

പ്രദക്ഷിണത്തോടെയായിരുന്നു ചടങ്ങുകള്‍ തുടങ്ങിയത്. ശേഷം അൾത്താരയിലെ ഉണ്ണിയേശുവിന്‍റെ രൂപം പുൽക്കൂട്ടിൽ പ്രതിഷ്ഠിച്ചു. ജോർജിയൻ തീർത്ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ക്രിസ്മസ് ശുശ്രൂഷകളുടെ ഭാഗമായി പ്രദക്ഷിണം, തീജ്വാലയുടെ ശുശ്രുഷ, കുർബാന എന്നിവ നടന്നു. ചടങ്ങുകൾക്ക് യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റിയും, കാതോലിക്ക അസിസ്റ്റൻ്റും മായ ജോസഫ് മാർ ഗ്രിഗോറിയോസ് മുഖ്യകാർമ്മീകത്വം വഹിച്ചു.

ALSO READ ക്രിസ്‌മസ് ആശംസകൾ നേർന്ന് രാഷ്‌ട്രപതി

ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കൊവിഡ് മാനദണ്ഡം പാലിച്ചാണ് ദേവാലയങ്ങളില്‍ ശ്രശ്രൂഷകള്‍ നടന്നത്. ക്രിസ്‌മസിനെ സ്വീകരിച്ച് കൊച്ചിയിലെ ദേവാലയങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളും അണിഞ്ഞൊരുങ്ങി. തിരുപിറവിയുടെ സന്തോഷം വിളംബരം ചെയ്ത് നക്ഷത്രങ്ങളും അലങ്കാര വിളക്കുകളുമാണ് കൊച്ചി നഗരത്തിലെവിടെയും ദൃശ്യമാകുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.