എറണാകുളം: സ്‌കൂൾ ബസിൽ നിന്നും തെറിച്ച് വീണ് കുട്ടിയ്‌ക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. ആലുവ നാലാം മൈൽ പാറേക്കാട്ടിൽ വീട്ടിൽ അനീഷ് (46) നെയാണ് എടത്തല പൊലീസ് അറസ്റ്റ് ചെയ്‌തത്. വ്യാഴാഴ്‌ച(01.09.2022) വൈകിട്ട് പേങ്ങാട്ടുശ്ശേരി ജങ്‌ക്ഷനിൽ വച്ചായിരുന്നു സംഭവം.
സ്‌കൂൾ ബസിന്‍റെ എമർജൻസി ഡോർ ശരിയായ വിധത്തിൽ ഉറപ്പിക്കാത്തതു മൂലം കുട്ടി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. സ്‌കൂള്‍ ബസിന് പിന്നാലെയെത്തിയ ബസ് ഉടന്‍ ബ്രേക്കിട്ട് നിര്‍ത്തിയതിനാല്‍ കുട്ടി തലനാരിഴക്ക് രക്ഷപ്പെട്ടു. നാട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയെ റോഡില്‍ നിന്നും മാറ്റി. വീഴ്‌ചയില്‍ കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
Also Read ആലുവയില്‍ സ്‌കൂള്‍ ബസില്‍ നിന്നും വിദ്യാര്‍ഥി റോഡിലേക്ക് തെറിച്ചു വീണു: ദൃശ്യങ്ങള്‍