ETV Bharat / state

ധീവര വിഭാഗത്തിന് അര്‍ഹമായ പരിഗണന ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി - pandit karuppan birth anniversary

പണ്ഡിറ്റ് കറുപ്പന്‍ സ്‌മാരക ഹാളിന് മുന്നില്‍ പണ്ഡിറ്റ് കറുപ്പന്‍ പ്രതിമ മുഖ്യമന്ത്രി അനാവരണം ചെയ്‌തു

മുഖ്യമന്ത്രി
author img

By

Published : Jul 1, 2019, 3:26 AM IST

കൊച്ചി: ധീവര വിഭാഗത്തിന് അര്‍ഹമായ പരിഗണന ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പണ്ഡിറ്റ് കറുപ്പന്‍ അനുസ്മരണവും 135-ാം ജന്മദിന സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ഡിറ്റ് കറുപ്പന്‍ സ്‌മാരക ഹാളിന് മുന്നില്‍ പണ്ഡിറ്റ് കറുപ്പന്‍ പ്രതിമ മുഖ്യമന്ത്രി അനാവരണം ചെയ്തു. സാമൂഹ്യപരമായ മാറ്റങ്ങളുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച വ്യക്തിയാണ് പണ്ഡിറ്റ് കറുപ്പനെന്ന് മുഖ്യമന്ത്രി അനുസ്‌മരിച്ചു. എത്ര അധ്വാനിച്ചാലും ബുദ്ധിമുട്ട് വിട്ടുമാറാത്തവരാണ് മത്സ്യത്തൊഴിലാളികള്‍. ഈ വിഭാഗത്തെ പുനരുദ്ധരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നിരവധി കാര്യങ്ങള്‍ സര്‍ക്കാര്‍ ഇതിനോടകം ചെയ്‌തു കഴിഞ്ഞു. എന്നാല്‍ ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യത്തൊഴിലാളി വിഭാഗത്തെ പുനരുദ്ധരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി

സമൂഹത്തിലെ ജീര്‍ണതകൾ തുടച്ചുനീക്കാന്‍ കറുപ്പനെപ്പോലുള്ളവരുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഇന്നത്തെ സമൂഹം രൂപപ്പെട്ടത്. ജാതീയ അസമത്വങ്ങള്‍ക്കെതിരെ പുരോഗമനപരമായ പ്രകാശം പരത്തുകയായിരുന്നു അദ്ദേഹം. ജാതി-മത ചിന്തകള്‍ക്കതീതമായ മനുഷ്യത്വവും അതിലൂന്നിയ അവകാശ ബോധവുമായിരുന്നു പണ്ഡിറ്റ് കെ പി കറുപ്പനെ നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. എംപിമാരായ ഹൈബി ഈഡന്‍, ടി എന്‍ പ്രതാപന്‍, കൊച്ചി മേയര്‍ സൗമിനി ജെയിന്‍, എസ് ശര്‍മ്മ എംഎല്‍എ, ധീവരസഭ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Intro:Body:

ധീവര വിഭാഗത്തിന് അര്‍ഹമായ പരിഗണന ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം പണ്ഡിറ്റ് കറുപ്പന്‍ സ്മാരക ഹാളിനു മുന്നില്‍ പണ്ഡിറ്റ് കറുപ്പന്‍ പ്രതിമ അനാവരണം ചെയ്ത ശേഷം പണ്ഡിറ്റ് കറുപ്പന്‍ അനുസ്മരണവും 135-ാം ജന്മദിന സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര അധ്വാനിച്ചാലും ബുദ്ധിമുട്ട് വിട്ടുമാറാത്തവരാണ് മത്സ്യത്തൊഴിലാളികള്‍. ഈ വിഭാഗത്തെ പുനരുദ്ധരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നിരവധി കാര്യങ്ങള്‍ സര്‍ക്കാര്‍ ഇതിനോടകം ചെയ്തു കഴിഞ്ഞു. എന്നാല്‍ ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

(ബൈറ്റ്)

സാമൂഹ്യപരമായ മാറ്റങ്ങളുണ്ടാക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച വ്യക്തിയാണ് പണ്ഡിറ്റ് കറുപ്പനെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. സമൂഹത്തിലെ ജീര്‍ണ്ണതകള്‍ തുടച്ചുനീക്കാന്‍ കറുപ്പനെപ്പോലുള്ളവരുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഇന്നത്തെ സമൂഹം രൂപപ്പെട്ടത്.ജാതീയ അസമത്വങ്ങള്‍ക്കെതിരേ പുരോഗമനപരമായ പ്രകാശം പരത്തുകയായിരുന്നു അദ്ദേഹം. കവി കൂടിയായിരുന്ന പണ്ഡിറ്റ് കറുപ്പന്റെ ജാതിക്കുമ്മി എന്ന കൃതി ജാതീയ അസമത്വങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തി. സാഹിത്യരചന സമൂഹത്തിന്റെ മനസ് മാറ്റുന്ന സ്വാധീനഘടകമാണെന്ന് കറുപ്പന്‍ വിശ്വസിച്ചു. സാഹിത്യ മാത്രമല്ല വ്യവസ്ഥിതി മാറ്റാന്‍ സമരോത്സുകതയോടെ രംഗത്തിറങ്ങണമെന്നു തിരിച്ചറിഞ്ഞ കറുപ്പന്‍ അരയ സമൂഹത്തെ സംഘടിപ്പിക്കാന്‍ രംഗത്തിറങ്ങി.

ജാതി മത ചിന്തകള്‍ക്കതീതമായ മനുഷ്യത്വവും അതിലൂന്നിയ അവകാശ ബോധവുമായിരുന്നു പണ്ഡിറ്റ് കെ.പി. കറുപ്പനെ നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എം.പിമാരായ ഹൈബി ഈഡന്‍, ടി.എന്‍. പ്രതാപന്‍, കൊച്ചി മേയര്‍ സൗമിനി ജെയിന്‍, എസ്. ശര്‍മ്മ എംഎല്‍എ, ധീവരസഭ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Etv Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.