ETV Bharat / state

കടലാക്രമണം; ചെല്ലാനത്തെ നാശനഷ്‌ടങ്ങൾ വിലയിരുത്താൻ ഇന്ന് യോഗം

ആശ്വാസ നടപടികൾക്കായി ചെല്ലാനത്തിന് രണ്ട് കോടി രൂപ സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു.

author img

By

Published : May 27, 2021, 8:46 AM IST

Chellanam  Chellanam sea  kerala rain  ചെല്ലാനം കടലാക്രമണം  കേരളത്തിലെ കടലാക്രമണം  മന്ത്രിമാരുടെ യോഗം
ചെല്ലാനം കടലാക്രമണം

എറണാകുളം: കടലാക്രമണത്തെ തുടർന്ന് ചെല്ലാനത്ത് ഉണ്ടായ നാശനഷ്‌ടങ്ങൾ വിലയിരുത്തുന്നതിനും ഭാവി നടപടികൾ തീരുമാനിക്കുന്നതിനുമായി മന്ത്രിമാരുടെ സാന്നിധ്യത്തിൽ ഇന്ന് കൊച്ചിയിൽ യോഗം ചേരും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, ഫിഷറീസ് മന്ത്രി സജി ചെറിയാൻ, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടര മണിക്ക് എറണാകുളം ഗസ്റ്റ് ഹൗസിൽ നടക്കുന്ന യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുക്കും. ആശ്വാസ നടപടികൾക്കായി ചെല്ലാനത്തിന് രണ്ട് കോടി രൂപ കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു.

പ്രദേശവാസികളുടെ സുരക്ഷക്ക് കരിങ്കൽ ഭിത്തിയും പുലിമുട്ടും അനിവാര്യമാണ്. ഭൂരിപക്ഷവും മതന്യൂനപക്ഷ സമുദായാംഗങ്ങളാണ് ഇവിടെ താമസിക്കുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളായ ഇവരെ മറ്റ് സ്ഥലങ്ങളിലേക്ക് മാറുന്നത് തൊഴിലിനെ ബാധിക്കും. ചെല്ലാനം ബസാർ, കമ്പനിപ്പടി, വേളാങ്കണ്ണി ഭാഗത്ത് 1100 മീറ്റർ ദൂരത്തിൽ അടിയന്തരമായി റീട്ടെയിന്‍റ് കരിങ്കൽ ഭിത്തിയും പുലിമുട്ടും നിർമിക്കണമെന്നടക്കമുള്ള ആവശ്യങ്ങൾ നേരത്തെ ഉയർന്നിരുന്നു.

കൂടുതൽ വായനയ്ക്ക്: കനത്ത മഴ: ചെല്ലാനത്ത് കടലാക്രമണം രൂക്ഷം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.