ETV Bharat / state

ഇലന്തൂര്‍ നരബലി; റോസ്‌ലി വധക്കേസില്‍ കുറ്റപത്രം ജനുവരി 21ന് സമര്‍പ്പിക്കും - ലൈല

റോസ്‌ലി വധക്കേസിലാണ് ജനുവരി 21 ന് പെരുമ്പാവൂര്‍ ജെഎഫ്‌സിഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. കേസില്‍ മുഹമ്മദ് ഷാഫി ഒന്നാം പ്രതിയും ഭഗവല്‍ സിങ് രണ്ടാം പ്രതിയും ലൈല മൂന്നാം പ്രതിയുമാണ്. ഇലന്തൂര്‍ നരബലി കേസിലെ രണ്ടാമത്തെ കുറ്റപത്രമാണിത്

charge sheet in Roslyn murder case  Elenthoor human sacrifice case  Roslyn murder case  human sacrifice case Kerala  ഇലന്തൂര്‍ നരബലി  റോസ്‌ലിന്‍ വധക്കേസില്‍ കുറ്റപത്രം  റോസ്‌ലിന്‍ വധക്കേസ്  പെരുമ്പാവൂര്‍ ജെഎഫ്‌സിഎം കോടതി  മുഹമ്മദ് ഷാഫി  ഭഗവല്‍ സിങ്  ലൈല  കടവന്ത്ര പൊലീസ്
ഇലന്തൂര്‍ നരബലി
author img

By

Published : Jan 18, 2023, 9:01 PM IST

എറണാകുളം: ഇലന്തൂർ നരബലി കേസിലെ രണ്ടാമത്തെ കുറ്റപത്രം ജനുവരി 21 ന് കോടതിയിൽ സമർപ്പിക്കും. കാലടി പൊലീസ് രജിസ്റ്റർ ചെയ്‌ത റോസ്‌ലി വധക്കേസിലാണ് പെരുമ്പാവൂർ ജെഎഫ്‌സിഎം കോടതിയില്‍ കുറ്റപത്രം സമർപ്പിക്കുന്നത്. എറണാകുളം ഗാന്ധി നഗറിൽ വാടകയ്ക്ക് താമസിച്ചിരുന്ന പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫിയാണ് ഒന്നാം പ്രതി.

ഭഗവൽ സിങ് രണ്ടാം പ്രതിയും ഭാര്യ ലൈല മൂന്നാം പ്രതിയുമാണ്. പത്തനംതിട്ട ഇലന്തൂരിൽ വച്ച് കാലടി മറ്റൂരിൽ താമസിച്ചിരുന്ന റോസ്‌ലിയെ അതിക്രൂരമായി പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ലൈല എന്നിവർ ചേർന്ന് നരബലി നടത്തിയെന്നാണ് കേസ്. കഴിഞ്ഞ ജൂൺ എട്ടിനാണ് മുഹമ്മദ് ഷാഫി റോസ്‌ലിയെ തട്ടിക്കൊണ്ടുപോയി തിരുമ്മൽ വിദഗ്‌ധനായ ഭഗവൽ സിങ്ങിന്‍റെ വീട്ടിലെത്തിച്ചത്.

അശ്ലീല സിനിമയിൽ അഭിനയിച്ചാൽ ലക്ഷങ്ങൾ പ്രതിഫലം നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഷാഫി റോസ്‌ലിയെ കടത്തിക്കൊണ്ടുപോയത്. ഷാഫിയും ഭഗവൽ സിങ്ങും ഇയാളുടെ ഭാര്യ ലൈലയും ചേർന്ന് റോസ്‌ലിയെ നരബലി നടത്തുകയായിരുന്നു. ഐശ്വര്യവും സമ്പദ്‌സമൃദ്ധിയും ലഭിക്കാൻ നരബലി നടത്തണമെന്ന ഷാഫിയുടെ നിർദേശ പ്രകാരമാണ് കൂട്ടുപ്രതികൾ കൃത്യം നടത്തിയത്.

സ്വകാര്യ ഭാഗത്ത് കത്തി കുത്തിയിറക്കിയും കഴുത്തറുത്തുമാണ് റോസ്‌ലിയെ കൊലപ്പെടുത്തിയത്. തുടർന്ന് കഷ്‌ണങ്ങളാക്കി കുഴിച്ച് മൂടുകയും മനുഷ്യ മാംസം പാചകം ചെയ്‌തു കഴിക്കുകയും ചെയ്തെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. മൃതദേഹത്തിന്‍റെ അവശിഷ്‌ടങ്ങൾ ഭഗവൽ സിങ്ങിന്‍റെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു.

അപൂർവങ്ങളിൽ അപൂർവമായ കേസ് ആയാണ് റോസ്‌ലി വധക്കേസിനെ കുറിച്ച് കുറ്റപത്രത്തിൽ അന്വേഷണ സംഘം വ്യക്തമാക്കുന്നത്. നേരിട്ടുള്ള തെളിവുകളില്ലാതിരുന്ന ഈ കേസില്‍ സാഹചര്യ തെളിവുകളും ശാസ്‌ത്രീയ തെളിവുകളും അവലംബിച്ചാണ് അന്വേഷണം നടത്തിയത്. പൊലീസിന്‍റെ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് കേസ് രജിസ്റ്റര്‍ ചെയ്‌ത് തൊണ്ണൂറ് ദിവസം പൂര്‍ത്തിയാകുന്നതിന് മുമ്പ് കുറ്റപത്രം സമർപ്പിക്കുന്നത്.

കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്‌ത പത്‌മ വധക്കേസിൽ ആദ്യ കുറ്റപത്രം ജനുവരി ആറിന് എറണാകുളം ജെഎഫ്‌സിഎം കോടതിയിൽ സമർപ്പിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.