എറണാകുളം: സോളാർ കേസ് പ്രതിയുടെ ലൈംഗിക പീഡന പരാതിക്കൊപ്പം സാമ്പത്തിക തട്ടിപ്പു കേസും സി.ബി.ഐ അന്വേഷിക്കണമെന്ന് പരാതിക്കാരനായ മല്ലേലിൽ ശ്രീധരൻ നായർ. സാമ്പത്തിക തട്ടിപ്പു കേസാണ് എല്ലാത്തിനും ആധാരം. പീഡനക്കേസിനൊപ്പം വിശാലമായ തലത്തിൽ സി.ബി.ഐ അന്വേഷണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തട്ടിപ്പു കേസിന്‍റെ പുനരന്വേഷണത്തിനായി അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ല. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകില്ലെന്നും പൊലീസ് അന്വേഷണത്തിൽ ഒന്നും നടന്നില്ലെന്നും ശ്രീധരൻ നായർ കൊച്ചിയിൽ പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശപ്രകാരമാണ് സോളാർ തട്ടിപ്പു കേസിലെ പ്രതിക്ക് പണം നൽകിയതെന്ന പരാതി ഉന്നയിച്ചത് ശ്രീധരൻ നായരായിരുന്നു. താനും ഉമ്മൻ ചാണ്ടിയും സോളാർ തട്ടിപ്പു കേസിലെ പ്രതിയും സോളാർ സംരംഭത്തെ പറ്റി ചർച്ച നടത്തിയിരുന്നു. ഇതിനാലാണ് ഈ പദ്ധതിയിൽ താൻ വിശ്വാസമർപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.