എറണാകുളം: കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. ബിജെപിക്കെതിരായ പിണറായി സർക്കാറിന്‍റെ നീക്കമായാണ് ഇതിനെ കാണുന്നത്. സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട് നാണം കെട്ട സർക്കാർ ബിജെപിക്കെതിരെ പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സംശുദ്ധ രാഷ്ട്രീയത്തിന്‍റെ വക്താവായ കുമ്മനത്തെ ജനങ്ങൾക്കറിയാം. അദ്ദേഹത്തിനു മേൽ കളങ്കം ചാർത്താനുള്ള ശ്രമം വിലപ്പോവില്ല. സിപിഎം നേതാക്കൾ പ്രതികൾ ആയുള്ള കേസുകൾ പിൻവലിക്കാനുള്ള നീക്കം നിയമ വാഴ്‌ചയോടുള്ള വെല്ലുവിളിയാണ്. ജനാധിപത്യ സംവിധാനത്തിൽ അംഗീകരിക്കാൻ കഴിയാത്തതാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.