ETV Bharat / state

സഭ ഭൂമി ഇടപാട് കേസ് : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്ന് കോടതിയില്‍ ഹാജരാകും

കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ ആണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്ന് ഹാജരാകുന്നത്. നേരിട്ട് ഹാജരാകണമെന്ന നിര്‍ദേശത്തിനെതിരെ കര്‍ദിനാള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പാലിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല

Syro Malabar Land Deal Case  Cardinal Mar George Alencheri  Syro Malabar Land Deal  കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി  സഭ ഭൂമി ഇടപാട് കേസ്  Kerala High court  Supreme Court  സുപ്രിംകോടതി  കാക്കനാട് മജിസ്ട്രേറ്റ് കോടതി  ഹൈക്കോടതി
സഭ ഭൂമി ഇടപാട് കേസ്
author img

By

Published : Dec 14, 2022, 11:04 AM IST

എറണാകുളം : അങ്കമാലി അതിരൂപത ഭൂമി ഇടപാട് കേസിൽ പ്രതിയായ സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്ന് കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകും. ഭൂമി ഇടപാട് കേസിൽ കർദിനാൾ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് മജിസ്‌ട്രേറ്റ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരെ കർദിനാൾ ഹൈക്കോടതിയെ സമീപിച്ചു.

കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും കേസ് റദ്ദാക്കണമെന്നും ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ കേസ് പരിഗണിച്ച ഹൈക്കോടതി, മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പാലിക്കാന്‍ നിർദേശിക്കുകയായിരുന്നു. ഇതിനെതിരെ അപ്പീല്‍ പോയെങ്കിലും വിഷയത്തിൽ ഇടപെടാൻ സുപ്രീം കോടതി തയ്യാറായതുമില്ല.

ഇത്തരത്തില്‍, ഭൂമി ഇടപാട് കേസിൽ കോടതിയിൽ ഹജരാകുന്നതിൽ നിന്ന് ഒഴിവാകാൻ നടത്തിയ നിയമ പോരാട്ടങ്ങൾ വിഫലമായതോടെയാണ് സഭാതലവൻ കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരായി ജാമ്യമെടുക്കാൻ തീരുമാനിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.