ETV Bharat / state

നിയന്ത്രണം വിട്ട കാർ ചായക്കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു ; ഓടിച്ചത് കുട്ടികളെന്ന് ആരോപണം - ആലുവ മുട്ടം കാർ അപകടം

പ്രായപൂർത്തിയാകാത്ത നാല് ആൺകുട്ടികൾ ഉൾപ്പടെ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു

car crashed into tea shop one died  minor driving car crashed into tea shop  നിയന്ത്രണം വിട്ട കാർ ചായക്കടയിലേക്ക് ഇടിച്ചുകയറി  aluva muttom car accident  ആലുവ മുട്ടം കാർ അപകടം  കുട്ടികൾ കാർ ഓടിച്ച് അപകടം
നിയന്ത്രണം വിട്ട കാർ ചായക്കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു; കാർ ഓടിച്ചത് കുട്ടികളെന്ന് ആരോപണം
author img

By

Published : Feb 13, 2022, 8:47 PM IST

എറണാകുളം : ആലുവ തൈക്കാവിന് സമീപം ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ ചായക്കടയിലേയ്ക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആലുവ നൊച്ചിമ സ്വദേശി ബക്കറാണ് മരിച്ചത്. പരിക്കേറ്റ മറ്റ് മൂന്ന് പേർ ചികിത്സയിലാണ്.

നിയന്ത്രണം വിട്ട കാർ ചായക്കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു; കാർ ഓടിച്ചത് കുട്ടികളെന്ന് ആരോപണം

കടയിൽ ചായ കുടിച്ചുകൊണ്ടിരിക്കെയാണ് ബക്കർ ഉൾപ്പടെയുള്ളവരുടെ മേലേക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറിയത്. പ്രായപൂർത്തിയാകാത്ത നാല് ആൺകുട്ടികൾ ഉൾപ്പടെ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്.

Also Read: കണ്ണൂരില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ടു ; ആക്രമണം വിവാഹ വീട്ടിലേക്ക് പോകുംവഴി

ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമായതെന്നാണ് കാറിലുണ്ടായിരുന്നവർ പൊലീസിന് മൊഴി നൽകിയത്. പ്രായപൂർത്തിയാകാത്ത കുട്ടികളിൽ ഒരാളാണ് കാർ ഓടിച്ചതെന്ന് ആരോപണമുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.