എറണാകുളം: കോലഞ്ചേരി തൃക്കളത്തൂരിൽ തിങ്കളാഴ്ച പുലർച്ചെ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം നടന്നത്. തൃശൂർ ഭാഗത്തേക്ക് പോകുന്ന ലോറിയും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
കാർ യാത്രികരാണ് മരിച്ച മൂന്നുപേരും. രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
Also Read: യുഎസില്‍ കനത്ത നാശം വിതച്ച് ഐഡ; നിരവധി വീടുകള്‍ തകര്‍ന്നു
തൊടുപുഴ സ്വദേശികളായ ആദിത്യൻ (23), വിഷ്‌ണു (24), അരുൺ ബാബു (24) എന്നിവരാണ് മരിച്ചത്. രണ്ട് പേർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. കോലഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.