കൊച്ചി: അങ്കമാലിയിൽ കെ.എസ്.ഇ.ബി ഓഫിസിന് മുമ്പിലെ മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ വ്യവസായിയെ അധികൃതര്‍ അനുനയിപ്പിച്ച് താഴെയിറക്കി.
അങ്കമാലിയിലെ വ്യവസായി എം പ്രസാദിനെയാണ് നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കെ എസ് ഇ ബി അധികൃതരും റവന്യു അധികൃതരും പൊലീസുദ്യോഗസ്ഥരും ചര്‍ച്ച നടത്തി താഴെയിറക്കിയത്. നാല് ലക്ഷത്തോളം രൂപ വൈദ്യുതി ബില്ലിനത്തില്‍ ഇയാള്‍ കുടിശ്ശിക വരുത്തിയതിനെ തുര്‍ന്നാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. ബില്‍ കുടിശ്ശിക അടക്കാമെന്ന വ്യവസ്ഥയില്‍ പ്രസാദിന് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കി.