എറണാകുളം: കൊച്ചിയിൽ ഇരുനില കെട്ടിടം ചരിഞ്ഞു. നോർത്ത് റയിൽവേ സ്റ്റേഷന് സമീപത്തുള്ള ഹോട്ടൽ റോയൽ എന്ന സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടമാണ് ഒരു ഭാഗത്തേക്ക് ചരിഞ്ഞത്. കാലപഴക്കമാണ് കെട്ടിടത്തിൻ്റെ തകർച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ.
വലിയ ശബ്‌ദത്തോടെയാണ് കെട്ടിടം തകർന്ന് തുടങ്ങിയതെന്ന് സമീപത്തെ കടയുടമ അൻഷാദ് ഇ.ടി.വി. ഭാരതിനോട് പറഞ്ഞു. കഴിഞ്ഞ 35 വർഷമായി അദ്ദേഹം ഈ സ്ഥാപനം നടത്തി വരികയാണ്. ഈ കെട്ടിടം ഒരു ഭാഗത്തേക്ക് ചരിഞ്ഞു നിൽക്കുന്നത് സമീപത്തെ മറ്റ് കെട്ടിടങ്ങൾക്കും ഭീഷണിയായിരിക്കുകയാണ്. സമീപത്തെ പത്ത് സ്ഥാപനങ്ങളിൽ നിന്നുള്ളവരെ പൂർണമായും ഒഴിപ്പിച്ചിട്ടുണ്ട്. ഫയർഫോഴ്‌സിന്‍റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ALSO READ:പ്ലസ് വണ്‍ പ്രവേശനത്തിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ്; വെട്ടിലായി വിദ്യാർഥികൾ