ETV Bharat / state

ബ്രൂവറി കേസിൽ സർക്കാരിന് ആശ്വാസം; ഫയലുകൾ സമർപ്പിക്കണമെന്ന വിജിലൻസ് കോടതി ഉത്തരവിന് സ്റ്റേ - പിണറായി വിജയന്‍

വിജിലൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി

Brewery corruption case kerala government  Brewery case against first Pinarayi Government  Pinarayi Vijayan  Ramesh Chennithala  ബ്രൂവറി അഴിമതി കേസ്  തിരുവനന്തപുരം വിജിലൻസ് കോടതി  പിണറായി വിജയന്‍  രമേശ് ചെന്നിത്തല
ബ്രൂവറി അഴിമതി കേസിൽ സർക്കാരിന് ആശ്വാസം; ഫയലുകൾ സമർപ്പിക്കണമെന്ന വിജിലൻസ് കോടതി ഉത്തരവിന് സ്റ്റേ
author img

By

Published : Jul 15, 2022, 3:54 PM IST

എറണാകുളം: ബ്രൂവറി അഴിമതി കേസിൽ നികുതി വകുപ്പിൽ നിന്ന് ഫയലുകൾ സമർപ്പിക്കണമെന്ന തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തു. കഴിഞ്ഞ മാസം 30 നാണ് ബ്രൂവറി അഴിമതി കേസിൽ നികുതി വകുപ്പിൽ നിന്നും ഫയലുകൾ വിളിച്ചു വരുത്താൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടത്. ഈ ഉത്തരവാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് സ്റ്റേ ചെയ്‌തത്.

വിജിലൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. സ്വകാര്യ അന്യായത്തിന്മേൽ വിജിലൻസ് കോടതിക്ക് കേസെടുക്കാൻ ആവില്ലെന്നായിരുന്നു സർക്കാരിന്‍റെ വാദം. സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണ് വിജിലൻസ് കോടതി ഉത്തരവെന്നും സർക്കാർ വാദമുന്നയിച്ചു.

ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് ബ്രൂവറി അനുവദിച്ചതിൽ ക്രമക്കേട് നടന്നുവെന്നും ഇതുമായി ബന്ധപ്പെട്ട ഫയലുകൾ വിളിച്ചു വരുത്തണമെന്നുമാവശ്യപ്പെട്ട് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലായിരുന്നു വിജിലൻസ് കോടതിയുടെ അനുകൂല ഉത്തരവ്. മുഖ്യമന്ത്രിയുടെ താല്‍പര്യ പ്രകാരം മുൻ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്‌ണൻ അനധികൃതമായി ബ്രൂവറി അനുവദിക്കാന്‍ തീരുമാനിച്ചത് അഴിമതിയാണെന്നാണ് രമേശ്‌ ചെന്നിത്തലയുടെ ആരോപണം. കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതി മുൻപാകെ അടുത്തയാഴ്ച വിസ്‌താരം ആരംഭിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.