ETV Bharat / state

കൊച്ചിയിലെ സ്വകാര്യ ആശുപത്രി ശുചിമുറിയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം ; അമ്മ 17 കാരിയെന്ന് സ്ഥിരീകരിച്ചു - നവജാത ശിശുവിന്‍റെ മൃതദേഹം

പെണ്‍കുട്ടി ലൈംഗിക പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായെന്നാണ് വിവരം

Body of a newborn baby  private hospital in Kochi  കൊച്ചിയിലെ സ്വകാര്യ ആശുപത്രി  നവജാത ശിശുവിന്‍റെ മൃതദേഹം  അമ്മ 17 കാരി
കൊച്ചിയിലെ സ്വകാര്യ ആശുപത്രി ശുചിമുറിയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം; അമ്മ 17 കാരിയെന്ന് സ്ഥിരീകരിച്ചു
author img

By

Published : Sep 1, 2021, 3:09 PM IST

Updated : Sep 1, 2021, 9:34 PM IST

എറണാകുളം : കൊച്ചിയിലെ സ്വകാര്യ ആശുപത്രി ശുചിമുറിയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികള്‍ ജോലിക്കെത്തിയപ്പോഴാണ് രാവിലെ പത്ത് മണിയോടെ കുഞ്ഞിന്‍റെ മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്.

തുടര്‍ന്ന്, ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയും ശേഷം നടത്തിയ പരിശോധനയില്‍ 17 കാരി പ്രസവിച്ച കുഞ്ഞാണെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തു. പെണ്‍കുട്ടി കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ അഡ്‌മിറ്റായത്.

ALSO READ: വാക്‌സിൻ നശിച്ച സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം

എന്നാല്‍, ഗര്‍ഭിണിയായിരുന്നുവെന്നത് അറിഞ്ഞിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയിൽ നിന്നും ആശുപത്രി അധികൃതരിൽ നിന്നും പൊലീസ് മൊഴിയെടുത്തു.

എറണാകുളം സ്വദേശിയായ യുവാവ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ഊര്‍ജിതമാക്കി.

Last Updated : Sep 1, 2021, 9:34 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.