എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്‍ സ്വര്‍ണവേട്ട. വിദേശത്ത് നിന്നും കൊണ്ടുവന്ന ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. കസ്റ്റംസ് എയർ ഇൻ്റലിജൻസ് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയിലായത്.
Read Also......കരിപ്പൂരില്‍ സ്വര്‍ണവേട്ട; മൂന്ന് പേരില്‍ നിന്ന് 76 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
പുലർച്ചെ ഖത്തറിൽ നിന്നും നേരിട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഖത്തർ എയർവെയ്സ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ. ഇലക്ട്രോണിക്ക് ഉപകരണങ്ങളിൽ ഒളിപ്പിച്ചായിരുന്നു സ്വർണ്ണം കടത്താൻ ശ്രമിച്ചത്. സ്വർണം ആർക്കുവേണ്ടിയാണ് കടത്താൻ ശ്രമിച്ചത്, ഇയാൾ കാരിയർ ആണോ തുടങ്ങിയ കാര്യങ്ങൾ ഇനിയും വ്യക്തമല്ല. കസ്റ്റംസ് എയർ ഇൻ്റലിജൻസ് വിഭാഗം പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.