ETV Bharat / state

കൊച്ചി ബ്യൂട്ടിപാർലർ കേസ് , നിർണ്ണായക തെളിവ് ലഭിച്ചെന്ന് പൊലീസ് - പൊലീസ്

മുംബൈയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള  രണ്ട് നമ്പറുകളിൽ നിന്നുമാണ് കോളുകൾ പോയിട്ടുള്ളത്. സംഭവുമായി ബന്ധപ്പെട്ട് മുംബൈ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ഫയൽചിത്രം
author img

By

Published : Feb 8, 2019, 1:04 AM IST

ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ്. സംഭവം നടന്ന സമയത്ത് കൊച്ചിയിൽ നിന്ന് മുംബൈയിലേക്ക് ഫോൺകോളുകൾ പോയിരുന്നുവെന്ന വിവരമാണ് ഇപ്പോൾ കേസിൽ വഴിത്തിരിവായിരിക്കുന്നത്. പ്രദേശത്തെ രണ്ട് ടവറുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇതുസംബന്ധിച്ച വിവരം അന്വേഷണസംഘത്തിന് ലഭിച്ചത്.

മുംബൈയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 2 നമ്പറുകളിൽ നിന്നുമാണ് കോളുകൾ പോയിട്ടുള്ളത്. സംഭവുമായി ബന്ധപ്പെട്ട് മുംബൈ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. നടി ലീന പോളിന്‍റെ നെയിൽ ആർട്ടിസ്റ്ററി സ്ഥിതിചെയ്യുന്ന ടവർ ലൊക്കേഷനിൽ പ്രതികളുടെ എന്ന് കരുതുന്ന മൊബൈൽ നമ്പറിൽ നിന്ന് വെടിവെപ്പിനു ശേഷം മുംബൈയിലേക്ക് ഫോൺ വഴി ബന്ധപ്പെടാൻ ശ്രമിച്ചു. ഈ ഫോൺകോളുകൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾ മുംബൈ ബന്ധമുള്ളവരാണെന്ന് പൊലീസ് അനുമാനം.

എന്നാൽ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന രവി പൂജാരി കൊച്ചി വെടിവെപ്പിനുശേഷം സമാനരീതിയിൽ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതായി വ്യക്തമാകുന്നുണ്ട്. കഴിഞ്ഞ ഡിസംബർ 15നായിരുന്നു ബ്യൂട്ടിപാർലറിൽ വെടിവെപ്പ് നടന്നത്. അധോലോകനായകൻ രവി പൂജാരിയിൽ നിന്നു ഭീഷണി സന്ദേശങ്ങൾ വന്നതായി പാർലർ ഉടമയും നടിയുമായ ലീന മരിയ പോൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഈ സംഭവത്തിനുശേഷം ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതായി വ്യക്തമാക്കി രവി പൂജാരിക്ക് എതിരെ മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Intro:ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി പോലീസ്. സംഭവം നടന്ന സമയത്ത് കൊച്ചിയിൽ നിന്ന് മുംബൈയിലേക്ക് ഫോൺകോളുകൾ പോയിരുന്നുവെന്ന് വിവരമാണ് കേസിൽ ഇപ്പോൾ വഴിത്തിരിവായിരിക്കുന്നത്. പ്രദേശത്തെ രണ്ട് ടവറുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇതുസംബന്ധിച്ച വിവരം അന്വേഷണസംഘത്തിന് ലഭിച്ചത്.

Body:കൊച്ചി ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ സംഭവത്തിനു ശേഷം പ്രതികൾ മുംബൈയിലേക്ക് ഫോൺ കോൾ വഴി ബന്ധപ്പെടാൻ ശ്രമിച്ചതിന് തെളിവ് ലഭിച്ചതായി പോലീസ്. മുംബൈയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 2 നമ്പറുകളിൽ നിന്നുമാണ് കോളുകൾ പോയിട്ടുള്ളത്. സംഭവുമായി ബന്ധപ്പെട്ട് മുംബൈ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

നടി ബീന പോളിന്റെ നെയിൽ ആർട്ടിസ്റ്ററി സ്ഥിതിചെയ്യുന്ന ടവർ ലൊക്കേഷനിൽ പ്രതികളുടെ എന്ന് കരുതുന്ന മൊബൈൽ നമ്പറിൽ നിന്ന് വെടിവെപ്പിനുശേഷം മുംബൈയിലേക്ക് ഫോൺ വഴി ബന്ധപ്പെടാൻ ശ്രമിച്ചു. ഈ ഫോൺകോളുകൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾ മുംബൈ ബന്ധമുള്ളവരാണെന്ന് പൊലീസ് അനുമാനം.

എന്നാൽ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന രവി പൂജാരി കൊച്ചി വെടിവെപ്പിനുശേഷം സമാനരീതിയിൽ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതായി വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബർ 15നായിരുന്നു ബ്യൂട്ടിപാർലർ വെടിവെപ്പ് നടന്നത്. അധോലോകനായകൻ രവി പൂജാരിയിൽ നിന്നു ഭീഷണി സന്ദേശങ്ങൾ വന്നതായി പാർലർ ഉടമയും നടിയുമായ ലീന മരിയ പോൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഈ സംഭവത്തിനുശേഷം ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതായി വ്യക്തമാക്കി രവി പൂജാരിക്ക് എതിരെ മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ETV Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.