ETV Bharat / state

സിബിൽ സ്‌കോര്‍ കുറവാണെന്ന പേരില്‍ വിദ്യാഭ്യാസ വായ്‌പകള്‍ നിഷേധിക്കാനാകില്ല: ഹൈക്കോടതി

author img

By

Published : May 31, 2023, 6:21 PM IST

സംസ്ഥാനത്ത് വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ വായ്‌പ അപേക്ഷകള്‍ നിഷേധിക്കപ്പെടരുതെന്ന് ഹൈക്കോടതി. ആലുവ സ്വദേശിയായ ബിടെക്‌ വിദ്യാര്‍ഥിക്ക് വായ്‌പ അനുവദിക്കാന്‍ എസ്‌ബിഐയോട് കോടതി നിര്‍ദേശം.

bank cannot deny education loan  sibil score  HC news updates  latest news in kerala  വിദ്യാഭ്യാസ വായ്‌പകള്‍ നിഷേധിക്കാനാകില്ല  ഹൈക്കോടതി  എസ്‌ബിഐയോട് കോടതി നിര്‍ദേശം  വിദ്യാഭ്യാസ വായ്‌പ അപേക്ഷകള്‍  വിദ്യാഭ്യാസ വായ്‌പ  ഹൈക്കോടതി  എറണാകുളം വാര്‍ത്തകള്‍  എറണാകുളം ജില്ല വാര്‍ത്തകള്‍  എറണാകുളം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerakla
വിദ്യാഭ്യാസ വായ്‌പകള്‍ നിഷേധിക്കാനാകില്ല: ഹൈക്കോടതി

എറണാകുളം: സിബില്‍ സ്‌കോര്‍ കുറവാണെന്ന പേരില്‍ മാത്രം വിദ്യാര്‍ഥികള്‍ക്ക് ബാങ്കുകള്‍ വിദ്യാഭ്യാസ വായ്‌പകള്‍ നിഷേധിക്കരുതെന്ന് ഹൈക്കോടതി. വിദ്യാര്‍ഥികള്‍ നാളത്തെ രാഷ്‌ട്ര നിര്‍മാതാക്കളാണെന്നും അവരുമായി മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. പിതാവിന്‍റെ സിബിൽ സ്കോർ കുറവാണെന്ന പേരിൽ വിദ്യാര്‍ഥിക്ക് വിദ്യാഭ്യാസ വായ്‌പ നിഷേധിച്ചതിനെതിരെയാണ് കോടതി ഇടപെടല്‍.

ആലുവ സ്വദേശിയായ ബിടെക്‌ വിദ്യാര്‍ഥി നോയല്‍ പോള്‍ ഫ്രെഡിയുടെ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. വിദ്യാര്‍ഥിയായ നോയല്‍ പോള്‍ ഫ്രെഡിക്ക് അവസാന വര്‍ഷത്തെ ഫീസ്‌ അടക്കാനായാണ് വിദ്യാഭ്യാസ വായ്‌പയ്‌ക്ക് വേണ്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അപേക്ഷ നല്‍കിയത്. പഠനം പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ് നല്‍കിയാല്‍ മാത്രമെ വീസ നടപടികളുമായി മുന്നോട്ട് പോകാന്‍ സാധിക്കൂവെന്നും ഹര്‍ജിയില്‍ വിദ്യാര്‍ഥി വ്യക്തമാക്കി.

യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ അവസാന വര്‍ഷ ഫീയും നല്‍കണം. എന്നാല്‍ സിബില്‍ സ്‌കോര്‍ കുറവാണെന്ന് ചൂണ്ടിക്കാട്ടിയ ബാങ്ക് വിദ്യാര്‍ഥിയുടെ അപേക്ഷ നിരസിക്കുകയായിരുന്നു. ഹര്‍ജിക്കാരനായ വിദ്യാര്‍ഥിക്ക് വിദേശത്ത് ജോലി ലഭിച്ചിട്ടുണ്ട്.

ഇക്കാര്യം അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചതാണ്. ബാങ്കുകള്‍ക്ക് സാങ്കേതിക പരമായി കാര്യങ്ങളെ പരിഗണിക്കാമായിരുന്നു എന്നാല്‍ കോടതിക്ക് അടിസ്ഥാനപരമായ യാഥാര്‍ഥ്യം അവഗണിക്കാനാകില്ലെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്‌ണന്‍ വ്യക്തമാക്കി. ഹര്‍ജിക്കാരന് 4,07,200 രൂപ വായ്‌പ അനുവദിക്കാന്‍ ബാങ്കിനോട് കോടതി നിര്‍ദേശിച്ചു.

എന്താണ് സിബില്‍ സ്‌കോര്‍: ഒരാള്‍ക്ക് ബാങ്കുകളില്‍ നിന്ന് വായ്‌പകള്‍ ലഭിക്കാനുള്ള പ്രധാന മാനദണ്ഡമാണ് ക്രെഡിറ്റ് സ്കോര്‍. നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററിക്ക് ലഭിക്കുന്ന മൂന്നക്ക സ്‌കോറാണ് സിബില്‍ സ്‌കോര്‍. സിഐആര്‍ അഥവ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് എന്നും ഇതിനെ അറിയപ്പെടും. ഒരാളുടെ സമ്പാദ്യം, നിക്ഷേപം, സ്ഥിര നിക്ഷേപം എന്നിവയുടെ വിശദാംശങ്ങളാണ് ഒരോ സിഐആറിലും അടങ്ങിയിട്ടുണ്ടാകുക.

300 മുതല്‍ 900 വരെയാണ് ക്രെഡിറ്റ് സ്‌കോര്‍ അക്കങ്ങള്‍ ഉണ്ടാകുക. ഇത് 700ന് മുകളിലാണെങ്കില്‍ ക്രെഡിറ്റ് സ്കോര്‍ നല്ലതായി കണക്കാക്കുന്നു. ബാങ്കുകളില്‍ വായ്‌പയ്‌ക്ക് അപേക്ഷ നല്‍കുന്നതിന് മുമ്പ് ഓരോരുത്തരും അവരുടെ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കണം. വായ്‌പകള്‍ അനുവദിക്കുന്നതിന് ബാങ്ക് അധികൃതര്‍ ഓരോരുത്തരുടെയും സിബില്‍ സ്‌കോര്‍ പരിശോധിക്കും.

മികച്ച സിബില്‍ സ്‌കോര്‍ ഉള്ള ഒരാള്‍ക്ക് വേഗത്തില്‍ വായ്‌പകള്‍ എടുക്കാനാകുകയും ചെയ്യും. മാത്രമല്ല ഉയര്‍ന്ന സിബില്‍ സ്‌കോര്‍ ഉള്ള ഒരാള്‍ക്ക് ഉയര്‍ന്ന തുക വായ്‌പയായി ലഭിക്കുകയും ചെയ്യും.

സിബില്‍ സ്‌കോര്‍ നിങ്ങള്‍ക്ക് തന്നെ പരിശോധിക്കാം: ഓണ്‍ലൈനായി തന്നെ ഓരോരുത്തര്‍ക്കും അവരുടെ സിബില്‍ സ്‌കോര്‍ പരിശോധിക്കാനാകും. സിബില്‍ വെബ്‌സൈറ്റുകളില്‍ നേരിട്ട് ലോഗിന്‍ ചെയ്യാന്‍ സാധിക്കും. സിബില്‍ സ്‌കോര്‍ അറിയാനായി വെബ്‌സൈറ്റില്‍ നിങ്ങളുടെ പേര്, വിലാസം, ജനനത്തീയതി, നിങ്ങളുമായി ബന്ധപ്പെടാനുള്ള നമ്പര്‍ എന്നിവ നല്‍കണം. ഇങ്ങനെയെല്ലാം ചെയ്‌താല്‍ നിങ്ങളുടെ സിബില്‍ സ്‌കോര്‍ നിങ്ങള്‍ക്ക് തന്നെ പരിശോധിക്കാനാകും.

also read: ഗൂഗിൾ പേയുമായി ഒരുമിച്ച് റുപേ ; ഇനി മുതൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചും യുപിഐ പേയ്‌മെന്‍റ് നടത്താം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.