ETV Bharat / state

മനസ്സിൽ പതിഞ്ഞ സ്കെച്ചാണ് തമന്നയുടേതെന്ന് ദിലീപ് ; ബാന്ദ്ര നാളെ തിയേറ്ററുകളിൽ - തമന്ന മലയാളം സിനിമ

Bandra Movie Release : ഏകദേശം 40 കോടി രൂപ മുതൽ മുടക്കിൽ വിനായക അജിത്ത് നിർമ്മിക്കുന്ന ദിലീപ് ചിത്രം ബാന്ദ്ര നാളെ തിയേറ്ററുകളിൽ

Bandra Movie Release  dileep tamannaah bhatia  dileep bandra  tamannaah bhatia bandra  Bandra  Bandra release  dileep tamannaah  ദിലീപ് ചിത്രം  ബാന്ദ്ര  ബാന്ദ്ര റിലീസ്  ദിലീപ് പുതിയ ചിത്രം  തമന്ന മലയാളം സിനിമ
Bandra Movie Release
author img

By ETV Bharat Kerala Team

Published : Nov 9, 2023, 10:43 PM IST

ബാന്ദ്ര നാളെ തിയേറ്ററുകളിൽ

എറണാകുളം : ഏകദേശം 40 കോടി രൂപ മുതൽമുടക്കിൽ വിനായക അജിത്ത് നിർമ്മിക്കുന്ന ദിലീപ് (Dileep) ചിത്രം 'ബാന്ദ്ര' (Bandra Movie Release) റിലീസിന് ഒരുങ്ങി. നാളെ ചിത്രം തിയേറ്ററുകളിലേക്ക് എത്തും (Bandra Release). തമന്ന ഭാട്ടിയയാണ് (Tamannaah Bhatia) ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമ്ത മോഹൻദാസും ചിത്രത്തിൽ മറ്റൊരു വേഷത്തിൽ എത്തുന്നുണ്ട്.

മലയാളം തമിഴ് ഹിന്ദി ഭാഷകളിലെ വലിയ താരങ്ങളെ ഉൾപ്പെടുത്തിയാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഒരു വലിയ ഫാൻ ബോയ് ആയതുകൊണ്ട് തന്നെ അരുൺ ഗോപിക്ക് വലിയ പ്രതീക്ഷകൾ ആണുള്ളത്. ആദ്യ ചിത്രമായ രാമലീല വലിയ വിജയമായിരുന്നു.

ഓരോ സീനിലും ദിലീപ് എന്ന നടൻ എങ്ങനെ പ്രതികരിക്കുമെന്ന് കൃത്യമായ ധാരണയുള്ള ആളാണ് സംവിധായകൻ അരുണ്‍ ഗോപി. ദിലീപ് പതിവ് ശൈലിയിൽ നിന്ന് മാറി പ്രകടനങ്ങൾ കാഴ്‌ചവച്ചിട്ടുണ്ടെന്ന് സംവിധായകൻ അഭിപ്രായപ്പെട്ടു. പ്രേക്ഷകർക്ക് പൂർണമായും ഇഷ്‌ടപ്പെട്ട രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ദിലീപിന്‍റെ അഭിപ്രായം.

ഒരാളുടെയും സഹായവും പിന്തുണയും ഇല്ലാതെയാണ് അഭിനയ ജീവിതത്തിൽ ഇവിടം വരെ എത്തിച്ചേർന്നതെന്ന് തമന്ന തുറന്നുപറഞ്ഞു. ദിലീപ് എന്ന വ്യക്തിയെ വളരെ വൈകിയാണ് പരിചയപ്പെട്ടതെങ്കിലും ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. അദ്ദേഹത്തിൽ നിന്ന് പഠിക്കാനും ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു. മലയാളത്തിലെ ആദ്യചിത്രം ആയതുകൊണ്ട് തന്നെ സിനിമയുടെ വിജയം തനിക്കും അത്യന്താപേക്ഷിതമാണെന്നും തമന്ന പറഞ്ഞു.

'ബാന്ദ്ര'യിലെ പുതിയ വീഡിയോ ഗാനം ഇന്നലെ പുറത്തിറങ്ങിയിരുന്നു (Bandra New Song). ചിത്രത്തിലെ 'വാര്‍മേഘമേ' എന്ന ഗാനമാണ് പുറത്തിറങ്ങിയത് (Bandra song Vaarmeghame). തമന്നയും ദിലീപും തമ്മിലുള്ള പ്രണയ രംഗങ്ങളാണ് ഗാനത്തിലുള്ളത്.

Also read: വാര്‍മേഘമേ: പ്രണയിച്ച് ദിലീപും തമന്നയും; ബാന്ദ്രയിലെ പുതിയ ഗാനം പുറത്ത്

'രാമലീല'യ്ക്ക് ശേഷം അരുണ്‍ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബാന്ദ്ര. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷകളും വാനോളമാണ്. സസ്‌പെന്‍സ്‌ ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 'അലന്‍ അലക്‌സാണ്ടര്‍ ഡൊമിനിക്' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദിലീപ് അവതരിപ്പിക്കുന്നത്. ദിലീപിന്‍റെ കരിയറിലെ 147-ാമത് ചിത്രം കൂടിയാണ് 'ബാന്ദ്ര'.

ചിത്രത്തിന്‍റേതായി ഇതുവരെ പുറത്തിറങ്ങിയ പോസ്‌റ്ററുകളും ടീസറുകളുമെല്ലാം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. നേരത്തെ 'ബാന്ദ്ര'യിലെ 'രക്ക രക്ക' എന്ന ഗാനവും പുറത്തിറങ്ങിയിരുന്നു. 'ബാന്ദ്ര'യുടേതായി രണ്ട് ടീസറുകളാണ് പുറത്തിറങ്ങിയത്. കേരളത്തിന് പുറത്തും സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. ഹൈദരാബാദ്‌, ജയ്‌പൂർ, രാജ്കോട്ട്, അഹമ്മദാബാദ്, മുംബൈ, ഘോണ്ടൽ, സിദ്ധാപൂർ എന്നീ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.