ETV Bharat / state

ശിവശങ്കറിന് ഇന്ന് നിർണായകം; ഡോളർ കടത്ത് കേസിലെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ഡോളർ കടത്ത് കേസിൽ കൂടി ജാമ്യം ലഭിച്ചിൽ എം ശിവശങ്കറിന് ജയിൽ മോചിതനാകാൻ കഴിയും.

author img

By

Published : Feb 3, 2021, 9:57 AM IST

bail application filed by m shivashankar  m shivashankar bail considered today  ശിവശങ്കറിന് ഇന്ന് നിർണായകം  ശിവശങ്കർ  ഡോളർ കടത്ത് കേസ്  ഡോളർ കടത്ത് കേസിലെ ജാമ്യാപേക്ഷ  bail application
ഡോളർ കടത്ത് കേസിലെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

എറണാകുളം: ഡോളർ കടത്ത് കേസിൽ എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന എസിജെഎം കോടതി ഇന്ന് വിധി പറയും. ഡോളർ കടത്ത് കേസിൽ കൂടി ജാമ്യം ലഭിച്ചാൽ എം ശിവശങ്കറിന് ജയിൽ മോചിതനാകാൻ കഴിയും. ഈയൊരു സാഹചര്യത്തിൽ ഇന്നത്തെ എസിജെഎം കോടതി വിധി എം ശിവശങ്കറിന് നിർണ്ണായകമാണ്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ജാമ്യം നൽകരുതെന്നുമാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. ജാമ്യാപേക്ഷയെ എതിർത്ത് കസ്റ്റംസ് കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

ഡോളർ കടത്ത് കേസിൽ മറ്റു പ്രതികളെയും സാക്ഷികളെയും ചോദ്യം ചെയ്തതിൽ നിന്ന് തന്നെ നേരിട്ട് ബന്ധിപ്പിക്കാവുന്ന തെളിവുകൾ അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടില്ലെന്നാണ് ശിവശങ്കർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയത്. മറ്റ് പ്രതികളുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലുള്ള ചില സംശങ്ങളെല്ലാതെ കൃത്യമായ തെളിവുകളില്ല. പ്രതികളെ വിശദമായി ചോദ്യം ചെയ്തിട്ടും ഡോളർ കടത്ത് കേസിൽ തനിക്കെതിരായ രേഖകൾ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. അന്വേഷണവുമായി ഇതുവരെ പൂർണമായും സഹകരിച്ചിട്ടുണ്ട്. ഹൈക്കോടതി ആരോഗ്യ കാരണങ്ങൾ പരിഗണിച്ച് ഇഡി കേസിൽ ജാമ്യം നൽകിയിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ച് ഡോളർ കേസിലും ജാമ്യം അനുവദിക്കണമെന്നാണ് എം ശിവശങ്കറിന്‍റെ ആവശ്യം.

അതേസമയം നേരത്തെ സ്വർണ കടത്ത് കേസിൽ അറുപത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ എം ശിവശങ്കറിന് വിചാരണ കോടതിയിൽ നിന്നും ജാമ്യം ലഭിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.