എറണാകുളം: അന്തരിച്ച മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡി ബാബുപോളിന്‍റെ സംസ്കാരം ഇന്ന്. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ സെന്‍റ് മേരീസ് കത്തീഡ്രലിൽ ഔദ്യോഗിക ബഹുമതികളോടെ നടത്തും.
ഇന്നലെ കവടിയാറുള്ള വസതിയിൽ പൊതുദർശനത്തിന് വച്ച ഭൗതിക ശരീരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉള്‍പ്പെടെ നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. പൊതുവേദികളിൽ സജീവമായിരുന്ന അദ്ദേഹം പ്രമേഹം ആന്തരിക അവയവങ്ങളെ ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.